SignIn
Kerala Kaumudi Online
Monday, 13 July 2026 3.34 AM IST

നൂതന യാത്രാവാഹനങ്ങളുമായി ടാറ്റ മോട്ടോഴ്‌സ്

tata

കൊച്ചി: 'പ്രവാസ് 5.0' വേദിയിൽ ടാറ്റ മോട്ടോഴ്‌സ് നൂതന യാത്രാവാഹന ശ്രേണി പുറത്തിറക്കി. പുതിയ അൾട്രാ പ്രൈം, സ്റ്റാർബസ് പ്രൈം ബസുകൾക്ക് പുറമെ, എൽ.പി.ഒ 1620 സി.എൻ.ജി, അൾട്രാ പ്രൈം എൽ.പി.ഒ 412, അൾട്രാ സ്കൂൾ 9/9 ഇ.വി, മാജിക് ഇ.വി തുടങ്ങി നഗര-നഗരാന്തര ആവശ്യങ്ങൾക്കുള്ള വിപുലമായ വാഹനങ്ങൾ കമ്പനി പ്രദർശിപ്പിച്ചു. പുതിയ ബസുകളിൽ ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഐ.ടി.എസ്, ആർ.പി.എ.എസ് ഉൾപ്പെടെ 29-ഓളം സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച സുഖസൗകര്യങ്ങളും കുറഞ്ഞ എൻ.വി.എച്ച് ലെവലുകളും ഉറപ്പാക്കുന്ന ഈ വാഹനങ്ങൾ സ്കൂൾ, ജീവനക്കാർ, വിനോദസഞ്ചാരം തുടങ്ങിയ ആവശ്യങ്ങൾക്കായി രൂപകല്പന ചെയ്തതാണ്. അവസാന മൈൽ ഗതാഗതത്തിനുള്ള മാജിക് ഇ.വിക്ക് ഒറ്റ ചാർജിൽ 120 കിലോമീറ്റർ സഞ്ചരിക്കാനാകും. ഫ്ലീറ്റ് ഓപ്പറേറ്റർമാരുടെ ആവശ്യങ്ങൾ അറിഞ്ഞാണ് ഈ വാഹനങ്ങൾ വികസിപ്പിച്ചതെന്ന് ടാറ്റ മോട്ടോഴ്‌സ് വൈസ് പ്രസിഡന്റ് എസ്. ആനന്ദ് പറഞ്ഞു. എൽ.പി.ഒ 1620 സി.എൻ.ജിയുടെ കുറഞ്ഞ പ്രവർത്തനച്ചെലവും വൈദ്യുത വാഹനങ്ങളുടെ വികാസവും ഉപഭോക്താക്കൾക്ക് ലാഭകരമാകും. രാജ്യത്തുടനീളമുള്ള 4,600-ലധികം ടച്ച്‌പോയിന്റുകൾ വഴിയുള്ള 'സമ്പൂർണ സേവ 2.0' സേവനത്തിലൂടെ 24x7 സഹായവും മികച്ച പാർട്‌സ് ലഭ്യതയും ടാറ്റ മോട്ടോഴ്‌സ് ഉറപ്പുനൽകുന്നു. ഫ്ലീറ്റ് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ഉപഭോക്താക്കൾക്ക് സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360