SignIn
Kerala Kaumudi Online
Thursday, 30 July 2026 4.39 AM IST

മിഷൻ സമുദ്ര പദ്ധതികളിൽ നിക്ഷേപിക്കാൻ ഏഷ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്ക്

asian

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ത്സ്യ​ബ​ന്ധ​നം,​ ​തു​റ​മു​ഖ​ങ്ങ​ൾ,​ ​ഉ​ൾ​നാ​ട​ൻ​ ​ജ​ല​ഗ​താ​ഗ​തം,​ ​മാ​രി​ടൈം​ ​ലോ​ജി​സ്റ്റി​ക്സ്,​ ​തീ​ര​ദേ​ശ​ ​വി​ക​സ​നം,​ ​ടൂ​റി​സം​ ​തു​ട​ങ്ങി​യ​വ​ ​കോ​ർ​ത്തി​ണ​ക്കി​യു​ള്ള​ ​പു​തി​യ​ ​യു.​ഡി.​എ​ഫ്.​സ​ർ​ക്കാ​രി​ന്റെ​ ​'​മി​ഷ​ൻ​ ​സ​മു​ദ്ര​'​ ​പ​ദ്ധ​തി​യി​ൽ​ ​നി​ക്ഷേ​പ​ ​താ​ത്പ​ര്യ​വു​മാ​യി​ ​ഏ​ഷ്യ​ൻ​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ​ബാ​ങ്ക്.​ ​ഇ​ന്ന​ലെ​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​നു​മാ​യി​ ​ബാ​ങ്ക് ​പ്ര​തി​നി​ധി​ക​ൾ​ ​പ്രാ​രം​ഭ​ച​ർ​ച്ച​ ​ന​ട​ത്തി.
സം​യോ​ജി​ത​ ​പ്രോ​ഗ്രാം​ ​മാ​തൃ​ക​യി​ലൂ​ടെ​ ​ബ്ലൂ​ ​ഇ​ക്കോ​ണ​മി​ ​രം​ഗ​ത്ത് ​വ​ൻ​ ​നി​ക്ഷേ​പ​ങ്ങ​ൾ​ ​എ​ത്തി​ക്കാ​നാ​ണ് ​ബാ​ങ്ക് ​ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ​ച​ർ​ച്ച​യ്ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​എ.​ഐ.​ഐ.​ബി​ ​സീ​നി​യ​ർ​ ​ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ​ഓ​ഫീ​സ​ർ​ ​രാ​ജേ​ഷ് ​യാ​ദ​വ് ​പ​റ​ഞ്ഞു. വ​രും​ ​മാ​സ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തി,​ ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കേ​ണ്ട​ ​പ്ര​ധാ​ന​ ​പ​ദ്ധ​തി​ക​ളു​ടെ​യും​ ​നി​ക്ഷേ​പ​ങ്ങ​ളു​ടെ​യും​ ​അ​ന്തി​മ​ ​പ​ട്ടി​ക​ ​ത​യാ​റാ​ക്കു​മെ​ന്ന് ​ച​ർ​ച്ച​യ്ക്ക് ​ശേ​ഷം​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​
എ.​ഐ.​ഐ​ .​ബാ​ങ്കി​ന്റെ​ ​ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ​ഓ​ഫീ​സ​ർ​ ​മു​ഹ​മ്മ​ദ് ​ഷാ​രി​ബ് ​ഖാ​ൻ,​ ​അ​സോ​സി​യേ​റ്റ് ​ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ​ഓ​ഫീ​സ​ർ​ ​വ​ൻ​ഷി​ക​ ​കാ​ന്ത് ​എ​ന്നി​വ​രും​ ​ച​ർ​ച്ച​യി​ൽ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEVELOPEMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360