
തിരുവനന്തപുരം: ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേര (കേരള ക്ലൈമറ്റ് റേസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ) പ്രൊജക്ടിന്റെ ഭാഗമായി ''സ്മാർട്ട്'' പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ കേര സ്മാർട്ട് പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു.
കാർഷികോത്പന്നങ്ങളുടെ മൂല്യവർദ്ധനവും സംസ്കരണ ശേഷിയും വർദ്ധിപ്പിക്കുന്നതിനൊപ്പം കർഷകർക്കും സംരംഭകർക്കും ഒരുപോലെ പ്രയോജനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഒരു സംരംഭത്തിന് പരമാവധി ഒന്നരക്കോടി രൂപ വരെ ഗ്രാന്റ് ലഭ്യമാക്കും. ഉത്പാദന, സേവന രംഗത്ത് പ്രവർത്തിക്കുന്ന ചെറുകിട ഇടത്തരം യൂണിറ്റുകളെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ മേഖലകളായി തിരിച്ച് പദ്ധതി ചെലവിന്റെ 40 ശതമാനം മുതൽ 80 ശതമാനം വരെ ഗ്രാന്റ് ലഭിക്കും.
ഇതിനായി സജ്ജമാക്കിയിട്ടുള്ള ഔദ്യോഗിക അഗ്രിഎം.എസ്.എം.ഇ. പോർട്ടലായ smartkera.kerala.gov.in/msme വഴി സംരംഭകർക്ക് ഓൺലൈനായി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്തെ വഴുതക്കാടുള്ള കേരയുടെ സംസ്ഥാന പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുമായോ കോട്ടയം, തൃശൂർ, കണ്ണൂർ റീജണൽ ഓഫീസുകളുമായോ ബന്ധപ്പെടാം. ഫോൺ: 9037824033.
സംസ്ഥാനത്തെ അഗ്രിഫുഡ് രംഗത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ ആധുനിക സാങ്കേതികവിദ്യ, ഹരിത വികസനം, വിപണി വികസനം, മൂല്യവർദ്ധിത ഉത്പാദനം എന്നിവയിലൂടെ പുതിയ വളർച്ചയിലേക്ക് നയിക്കുന്ന പദ്ധതിയായിരിക്കും 'കേര സ്മാർട്ട്"
വി.ഡി. സതീശൻ
മുഖ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |