SignIn
Kerala Kaumudi Online
Friday, 07 August 2026 5.24 AM IST

സംരംഭകർക്ക് റിക്കവറി നോട്ടീസല്ല, കൈത്താങ്ങ് നൽകണമെന്ന് മുഖ്യമന്ത്രി

kfc-logo

തിരുവനന്തപുരം: വായ്പയുടെ തിരിച്ചടവ് മുടങ്ങി സംരംഭങ്ങൾ പ്രതിസന്ധിയിലാകുമ്പോൾ റിക്കവറി നോട്ടീസ് അയക്കുന്നതിന് പകരം അവരെ ശരിയായ ദിശയിലേക്ക് നയിക്കുന്ന സംവിധാനമായി കെ.എഫ്.സി മാറണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. വായ്പ അനുവദിച്ചതിന് ശേഷം സംരംഭകർക്ക് ആവശ്യമായ പിന്തുണയും മേൽനോട്ടവും ഉറപ്പാക്കണമെന്ന് 'മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതി'യുടെ മൂന്നാം എഡിഷന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് കൂടുതൽ സംരംഭങ്ങളുണ്ടാക്കുന്നതിനാണ് ബഡ്ജറ്റിൽ മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയുടെ വായ്പാ പരിധി രണ്ട് കോടിയിൽ നിന്ന് അഞ്ച് കോടി രൂപയാക്കിയത്. പ്രമോട്ടർമാരുടെ പ്രായപരിധി 50 വയസിൽ നിന്ന് 60 വയസാക്കി. വലിയ സംരംഭങ്ങളുടെ വായ്പാ പരിധി 50കോടി രൂപയിൽ നിന്ന് 100 കോടി രൂപയിലേക്ക് വർദ്ധിപ്പിച്ചു. പുതിയ ആശയങ്ങളുമായി എത്തുന്ന യുവസംരംഭകർക്ക് ആറ് ശതമാനം പലിശയ്‌ക്ക് വായ്പ നൽകും.

ലെമൺട്രി ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.മുരളീധരൻ അധ്യക്ഷനായി. ഗതാഗത മന്ത്രി സി.പി.ജോൺ വീശിഷ്ടാതിഥിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360