
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാഡമിയിൽ നാല് വർഷത്തെ ബി.ബി.എ ഓണേഴ്സ് ഇൻ ഏവിയേഷൻ മാനേജ്മെന്റ് കോഴ്സിലേക്ക് ഈ മാസം 12 വരെ അപേക്ഷിക്കാം. സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണം. പ്ലസ് ടുവിന് കുറഞ്ഞത് 50% മാർക്ക് വേണം. ക്ലാസുകൾ ആഗസ്റ്റ് 17ന് ആരംഭിക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള പരിസരത്താണ് ക്യാമ്പസ്. കൊച്ചി സർവകലാശാലയുടേതാണ് അഫിലിയേഷൻ. എ.ഐ.സി.ടി.ഇ, ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ , എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ എന്നിവയുടെ അംഗീകാരമുണ്ട്. ലോജിസ്റ്റിക്സ്, ഹോസ്‌പിറ്റാലിറ്റി രംഗങ്ങളിലും വലിയ തൊഴിൽ സാധ്യതയുള്ളതാണ് കോഴ്സ്. സെമസ്റ്ററിന് 75,000 രൂപയാണ് ഫീസ്.
വിവരങ്ങൾക്ക് : 8138999570, 99471 71949.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |