SignIn
Kerala Kaumudi Online
Saturday, 15 August 2026 3.41 AM IST

ഭക്ഷ്യ സംസ്‌കരണ രംഗത്തെ മികവിന് കേരളത്തിന് കേന്ദ്ര അവാർഡ്

food-pro

വ്യവസായ വകുപ്പിനായി കെ.ബിപ്പ് അവാർഡ് ഏറ്റുവാങ്ങും

കൊച്ചി: കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാനമന്ത്രി ഭക്ഷ്യസംസ്‌കരണ സംരംഭ രൂപവൽക്കരണ പദ്ധതിയായ പി.എം.എഫ്.എം.ഇയിലെ മികച്ച പ്രകടനത്തിന് കേരളത്തിന് അവാർഡ്. സംസ്ഥാന വ്യവസായ വകുപ്പിനുവേണ്ടി കേരള ബ്യൂറോ ഒഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെ.ബിപ്പ്) നടപ്പാക്കിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. പദ്ധതിയിൽ കേരളത്തിന് 10,000 സംരംഭകർക്ക് വായ്പ ലഭ്യമാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതുവരെ 10,175 സംരംഭകർക്ക് വായ്പ അനുവദിച്ചു.

പദ്ധതിയുടെ ഭാഗമായി 7,529 ഗുണഭോക്താക്കൾക്ക് 195.04 കോടി രൂപ ഗ്രാന്റ്-ഇൻ-എയ്ഡ് സബ്‌സിഡിയായി അനുവദിച്ചു. സ്വയംസഹായ സംഘങ്ങളിലെ 6,297 അംഗങ്ങൾക്ക് 19.60 കോടി രൂപയും നഗര ഉപജീവന മിഷൻ വഴി 1,060 അംഗങ്ങൾക്ക് 3.90 കോടി രൂപയും സീഡ് ക്യാപിറ്റൽ സഹായമായി നൽകി.

കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര അഗ്രി ബിസിനസ് ഇൻകുബേറ്ററിൽ 2.75 കോടി രൂപ കേന്ദ്രസഹായത്തോടെ കോമൺ ഇൻകുബേഷൻ സെന്ററും സ്ഥാപിച്ചു. ആഗസ്റ്റ് 24, 25 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന പി.എം.എഫ്.എം.ഇ കോൺക്ലേവിൽ കേരളം അവാർഡ് ഏറ്റുവാങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360