SignIn
Kerala Kaumudi Online
Friday, 14 August 2026 1.17 AM IST

ടാറ്റ സൺസ് ചെയർമാനെ കണ്ടെത്താൻ സമിതി

tata-sons-one

മലയാളിയായ ടി.വി നരേന്ദ്രനും പരിഗണനയിൽ

കൊച്ചി: ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ പിൻഗാമിയെ കണ്ടെത്താൻ സെലക്ഷൻ സമിതി രൂപീകരിക്കുമെന്ന് ടാറ്റ ട്രസ്‌റ്റ്‌സ് വ്യക്തമാക്കി. അടുത്ത വർഷം ഫെബ്രുവരി 20ന് കാലാവധി അവസാനിക്കുമ്പോൾ പുനർനിയമനത്തിന് പരിഗണിക്കേണ്ടയെന്ന് ചന്ദ്രശേഖരൻ അറിയിച്ചതോടെയാണ് പുതിയ ചെയർമാനായുള്ള നടപടികൾ ആരംഭിക്കുന്നത്. ടാറ്റ സൺസിന്റെ ആർട്ടിക്കിൾ ഒഫ് അസോസിയേഷൻ അനുസരിച്ച് പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് ദി സർ ദൊരാബ്‌ജി ട്രസ്‌റ്റ് അറിയിച്ചു. ചന്ദ്രശേഖരന്റെ നേതൃത്വവും ടാറ്റാ ഗ്രൂപ്പിന് നൽകിയ സംഭാവനകളും ട്രസ്‌റ്റ് പ്രകീർത്തിച്ചു. അഞ്ചംഗ സമിതിയാണ് പുതിയ നേതൃത്വത്തെ കണ്ടെത്തുന്നതിന് നടപടികൾക്ക് നേതൃത്വം നൽകുക.

ടാറ്റ സ്‌റ്റീൽസിന്റെ മാനേജിംഗ് ഡയറക്‌ടറും മലയാളിയുമായ ടി.വി നരേന്ദ്രൻ, ടി.സി.എസ് മാനേജിംഗ് ഡയറക്‌ടർ കൃതിവാസൻ, പാസഞ്ചർ വെഹിക്കിൾസ് സി.ഇ.ഒ ഷൈലേഷ് ചന്ദ്ര തുടങ്ങിയവരുടെ പേരുകളാണ് പിൻഗാമി സ്ഥാനത്തേക്ക് ഉയരുന്നത്.

എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് കുടുംബ വേരുകളുള്ള ടി. വി നരേന്ദ്രൻ 38 വർഷമായി ടാറ്റ ഗ്രൂപ്പിൽ പ്രവർത്തിക്കുന്നു. സ്വതന്ത്ര കൊച്ചിയുടെ പ്രധാനമന്ത്രിയായിരുന്ന ഇക്കണ്ടവാര്യരുടെ കൊച്ചു മകനാണ് അദ്ദേഹം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TATA SONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360