SignIn
Kerala Kaumudi Online
Sunday, 23 August 2026 4.01 AM IST

കത്തിക്കയറി സ്വ​ർ​ണ്ണ​വി​ല​

gold

കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളെത്തുടർന്ന് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. ജൂണിലെ താഴ്ന്ന നിരക്കിൽനിന്ന് 17 ശതമാനം ഉയർച്ചയാണ് ഇന്നലെ രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ കോമെക്‌സ് സ്വർണ്ണവില ഔൺസിന് 3,942 ഡോളറിൽനിന്ന് 16 ശതമാനം ഉയർന്നു. യു.എസ്. ഫെഡറൽ റിസർവ് പലിശനിരക്ക് വർദ്ധിപ്പിക്കില്ലെന്ന സൂചനകളും ബോണ്ട് വിപണിയിലെ തകർച്ചയുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.

കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണ്ണം ശേഖരിക്കുന്നതും ഇ.ടി.എഫ് നിക്ഷേപങ്ങളിലെ വർദ്ധനവും വില ഉയരാൻ കാരണമായെന്ന് എസ്.എസ്. വെൽത്ത് സ്ട്രീറ്റ് സ്ഥാപക സുഗന്ധ സച്ച്‌ദേവ പറഞ്ഞു. ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും വർദ്ധിച്ചുവരുന്ന സർക്കാർ കടബാദ്ധ്യതകളും നിക്ഷേപകരെ സ്വർണ്ണത്തിലേക്ക് ആകർഷിക്കുന്നു. യു.എസ്. ട്രഷറി ബോണ്ടുകളുടെ ആദായം 5.33 ശതമാനമായി ഉയർന്നത് സാമ്പത്തിക മേഖലയിൽ കടുത്ത നിയന്ത്രണങ്ങൾക്ക് വഴിവച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD, GOLD PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360