
കൊച്ചി: ഐ.സി.എൽ ഓണാഘോഷ പരിപാടിയായ 'ഒന്നിച്ചോണം പൊന്നോണം 2026' ഇന്ന് ഇരിങ്ങാലക്കുടയിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സ്‌പോർട്‌സ് മന്ത്രി ഒ. ജെ. ജനീഷ് മുഖ്യാതിഥിയാകും. ഐ.സി.എൽ ഫിൻകോർപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ അഡ്വ. കെ. ജി. അനിൽകുമാർ അദ്ധ്യക്ഷനാകും. ഐ.സി.എൽ ഫിൻകോർപ്പ് സി.ഇ.ഒ ഉമ അനിൽകുമാർ സ്വാഗതം ആശംസിക്കും. ബിഷപ്പ് പോളി കണ്ണൂക്കാടൻ, ഇരിങ്ങാലക്കുട, നാട്ടിക, കൈപ്പമംഗലം, തൃശ്ശൂർ, പുതുക്കാട്, കുന്നംകുളം, ചാലക്കുടി, ഗുരുവായൂർ എം.എൽ.എമാർ, മുൻമന്ത്രി ആർ. ബിന്ദു, ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർമാൻ തുടങ്ങിയവർ സംബന്ധിക്കും. ഇന്ന് വൈകിട്ട് 3ന് ഇരിങ്ങാലക്കുടയിൽ സാംസ്‌കാരിക ഘോഷയാത്ര നടക്കും. ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഠാണാവ് വഴി സഞ്ചരിച്ച് മുനിസിപ്പൽ മൈതാനത്ത് സമാപിക്കും. തുടർന്ന് ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളും പിന്നണി ഗായകരും അണിനിരക്കുന്ന 'ബിഗ് സ്‌ക്രീൻ അവാർഡ്‌സ് 2026' സന്ധ്യ അരങ്ങേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |