
കോട്ടയം: ഓണത്തോടനുബന്ധിച്ച് പാലിയേറ്റീവ് രോഗികൾക്കും കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കിടപ്പുരോഗികൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്ത് മുത്തൂറ്റ് ഫിനാൻസ്. സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി മാർ ഗ്രീഗോറിയോസ് കാരുണ്യനിലയത്തിൽ നടന്ന ചടങ്ങ് ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ഓണസദ്യയ്ക്കുള്ള പലചരക്കുകളും ഭക്ഷ്യവസ്തുക്കളും അടങ്ങിയ മുന്നൂറ് കിറ്റുകളാണ് രോഗികൾക്ക് വിതരണം ചെയ്തത്.
എം.എൽ.എമാരായ ചാണ്ടി ഉമ്മൻ, വിനു ജോബ്, നാട്ടകം സുരേഷ്, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എൻ വാസവൻ, റെജി സക്കറിയ, മുത്തൂറ്റ് ഗ്രൂപ്പ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് ആൻഡ് സി.എസ്.ആർ ഹെഡ് രോഹിത് രാജ്, റീജിയണൽ മാനേജർ തോമസ് വി. കുര്യാക്കോസ്, ജെ.എം.ഡി ഓഫീസ് മാനേജർ രാജ് ഫിലിപ്പ്, വിജിലൻസ് ഓഫീസർ ഉണ്ണിക്കൃഷ്ണൻ നായർ, ചങ്ങനാശ്ശേരി ബ്രാഞ്ച് മാനേജർ ബോണി വർഗീസ്, ചിറത്തലാട്ട് സി.ജോൺ കോറെപ്പിസ്‌കോപ്പ, കാരുണ്യനിലയം സെക്രട്ടറി ഫാ. കുര്യാക്കോസ് മാണി എന്നിവർ മുഖ്യാതിഥികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |