SignIn
Kerala Kaumudi Online
Thursday, 03 September 2026 3.29 AM IST

'സാങ്കേതികവിദ്യാ നിർമ്മാണത്തിലേക്ക് സംസ്ഥാനം മാറണം'

kunjali

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​ന​വ​ ​വി​ഭ​വ​ ​ശേ​ഷി​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ ​പ​ക​രം​ ​സ്വ​ന്ത​മാ​യി​ ​സാ​ങ്കേ​തി​ക​വി​ദ്യ​യും​ ​ഉ​ത്പ​ന്ന​ങ്ങ​ളും​ ​നി​ർ​മ്മി​ക്കു​ന്ന​ ​ത​ല​ത്തി​ലേ​ക്ക് ​സം​സ്ഥാ​നം​ ​വ​ള​ര​ണ​മെ​ന്ന് ​മ​ന്ത്രി​ ​പി.​ ​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി.​
​പു​തി​യ​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​വെ​റും​ ​സേ​വ​ന​ദാ​താ​ക്ക​ളാ​യി​ ​തു​ട​രാ​നാ​വി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.
'​അ​ട​ൽ​ ​എ​സ്റ്റാ​ബ്ലി​ഷ്ഡ് ​ഇ​ൻ​ക​ബേ​ഷ​ൻ​ ​സെ​ന്റ​റി​'​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​ആ​ൻ​ഡ് ​മാ​നേ​ജ്‌​മെ​ന്റ് ​കേ​ര​ള​ ​ക്യാമ്പസി​ൽ​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.
വിവിധ ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ലോ​ഗോ​ ​പ്ര​കാ​ശ​ന​വും​ ​ആ​റ് ​ധാ​ര​ണാ​പ​ത്ര​ങ്ങ​ളു​ടെ​ ​കൈ​മാ​റ്റ​വും​ ​സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കു​ള്ള​ ​'​ചി​പ് ​മാ​റ്റ്'​ ​ഗ്രാ​ന്റ് ​ക​ത്തു​ക​ളു​ടെ​ ​വി​ത​ര​ണ​വും​ ​ന​ട​ന്നു.​ ​
സി​ഡാ​ക് ​ഇ​വ​ന്റ് ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​ഐ.​ടി​ ​വ​കു​പ്പ് ​സ്‌​പെ​ഷ്യ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​സ്.​ ​സാം​ബ​ശി​വ​റാ​വു,​ ​ഡി​ജി​റ്റ​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ്രൊ​ഫ.​ ​സ​ജി​ ​ഗോ​പി​നാ​ഥ്,​ ​നീ​തി​ ​ആ​യോ​ഗ് ​അ​ട​ൽ​ ​ഇ​ന്നോ​വേ​ഷ​ൻ​ ​മി​ഷ​ൻ​ ​പ്രോ​ഗ്രാം​ ​ഡ​യ​റ​ക്ട​ർ​ ​പ്ര​തീ​ക് ​ദേ​ശ്‌​മു​ഖ്,​ ​ഐ.​ഐ.​ഐ.​ടി.​എം.​കെ​ ​ഡ​യ​റ​ക്ട​ർ​ ​പ്രൊ​ഫ.​ ​അ​ല​ക്സ് ​ജെ​യിം​സ്,​ ​കേ​ര​ള​ ​സ്റ്റാ​ർ​ട്ട​പ്പ് ​മി​ഷ​ൻ​ ​സി.​ഇ.​ഒ​ ​അ​നൂ​പ് ​അം​ബി​ക​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PK KUNJALIKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360