SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.12 AM IST

കത്തി​ക്കയറി​ ക്രിസ്റ്റ്യാനോ

READ ENGLISH VERSION
1

ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

5-0ന് ഉസ്ബക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ

ടെക്സാസ് : ആദ്യ മത്സരത്തിൽ പന്തുതൊടാനാകാതെ നിറകണ്ണുകളുമായി മടങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നലെ മിന്നുന്ന രണ്ട് ഗോളുകളുമായി ലോകകപ്പ് വേദിയിൽ ചരിത്രമെഴുതി. ഉസ്ബക്കിസ്ഥാനെതിരായ മത്സരത്തിൽ 5-0ത്തിന് വിജയം കണ്ടതോടെ പോർച്ചുഗൽ ലോകകപ്പിന്റെ നോക്കൗട്ടിലേക്കുള്ള സാദ്ധ്യതയും വർദ്ധിപ്പിച്ചു.

ആറാം മിനിറ്റിൽ യാവോ കാൻസെലോയുടെ ഒരു പാസിൽ നിന്നായിരുന്നു ക്രിസ്റ്റ്യാനോയുടെ ആദ്യഗോൾ.17-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ എടുക്കുമെന്ന് കരുതിയ ഒരു ഫ്രീകിക്ക് അപ്രതീക്ഷിതമായി വലയിലാക്കി ന്യൂനോ മെൻഡസിന്റെ സ്കോറിംഗ്. 39-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്ന് ക്രിസ്റ്റ്യാനോയുടെ രണ്ടാം ഗോളും പിറന്നു. രണ്ടാം പകുതിയിൽ ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനിടയിൽ ഉസ്ബക്ക് ഗോളിയുടെ പുറത്തുതട്ടിയാണ് പോർച്ചുഗലിന്റെ നാലാം ഗോൾ പിറന്നത്. 87-ാം മിനിട്ടിൽ റാഫേൽ ലിയാവോയാണ് അഞ്ചാം ഗോളടിച്ചത്.

6

തുടർച്ചയായ ആറ് ലോകകപ്പുകളിൽ ഗോളടിച്ച ആദ്യകളിക്കാരനായി റെക്കാഡിട്ട ക്രിസ്റ്റ്യാനോ 2006ലെ ലോകകപ്പ് അരങ്ങേറ്റത്തിൽ പോർച്ചുഗലിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്കോററായെങ്കിൽ ഇന്നലെ 41-ാം വയസിൽ രാജ്യത്തിന്റെ ഏറ്റവും പ്രായമേറിയ ഗോൾവേട്ടക്കാരനെന്ന റെക്കാഡും സ്വന്തം പേരിലാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, , FIFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360