
സഹായിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
അമരാവതി: പ്രണയിച്ചുവിവാഹം കഴിച്ചതിന് 22കാരിയെ പിതാവും ബന്ധുവും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ മാച്ചർലയിലാണ് സംഭവം. ചൗഡേശ്വരിയാണ് കൊല്ലപ്പെട്ടത്. പിതാവ് ചന്ദ്രശ്രീനുവിനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. മകൾ പ്രണയിച്ചു വിവാഹം കഴിച്ചതിലെ പകയാണ് കൊലപാതകത്തിനുകാരണമെന്ന് പൊലീസ് പറഞ്ഞു.
മാർച്ച് നാലിനായിരുന്നു ചൗഡേശ്വരിയുടെ വിവാഹം. ദിവസങ്ങൾക്കുശേഷം മകളെ കാണാനില്ലെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. മാർച്ച് 15ന് പൊലീസ് ചൗഡേശ്വരിയെ കണ്ടെത്തി. മാച്ചർല ടൗൺ സി.ഐ യുവതിയെ ഭീഷണിപ്പെടുത്തുകയും നിർബന്ധപൂർവം മാതാപിതാക്കളുടെ അടുത്തേക്ക് അയയ്ക്കുകയും ചെയ്തു.
വീട്ടിലെത്തി മൂന്ന് ദിവസത്തിനുശേഷം ചൗഡേശ്വരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്തെന്നാണ് കുടുംബം പൊലീസിനോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ മാതാപിതാക്കളിലേക്ക് സംശയം നീണ്ടു. ഉറങ്ങിക്കിടന്നപ്പോൾ തലയിണ കൊണ്ട് ശ്വസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പിതാവ്
സമ്മതിച്ചു. കൈക്കൂലി വാങ്ങി പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായി ചൗഡേശ്വരിയുടെ കുടുംബത്തിന്റെ ബാങ്ക് രേഖകൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കൈക്കൂലി വാങ്ങൽ എന്നീ കുറ്റങ്ങൾ തെളിയിക്കപ്പെട്ടാൽ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികൾ എടുത്തേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |