SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.41 AM IST

ദേശീയ പാതകളിൽ പാർക്കിംഗ്, കച്ചവടം: പുതിയ മാർഗനിർദ്ദശം വേണമെന്ന് സുപ്രീംകോടതി

Increase Font Size Decrease Font Size Print Page

ന്യൂഡൽഹി: ദേശീയ പാതയോരത്തെ അനധികൃത ധാബകളും കച്ചവട സ്ഥാപനങ്ങളും ചരക്കു ലോറികളുടെ പാർക്കിംഗും അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് സുപ്രീംകോടതി.ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരും കേന്ദ്ര ഉപരിതല മന്ത്രാലയവും നടപടിയെടുക്കണമെന്നും പുതിയ മാർഗനിർദ്ദശം പുറപ്പെടുവിക്കണെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരിയും അതുൽ എസ്. ചന്ദൂർക്കറും ഉൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.ഇത് നടപ്പാക്കാൻ രണ്ടു മാസത്തിനുള്ളിൽ പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കാൻ ജില്ല മജിസ്‌ട്രേറ്റുകളോട് നിർദ്ദേശിച്ചു.

കൂടാതെ പുതിയ ധാബകൾ, ഭക്ഷണശാലകൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവയ്‌ക്ക് അനുമതി നൽകരുതെന്നും നിലവിൽ പ്രവർത്തിക്കുന്നവ 60 ദിവസത്തിനുള്ളിൽ പൊളിച്ചുമാറ്റണമെന്നും കോടതി നിർദ്ദേശിച്ചു.ദേശീയ പാത അതോറിട്ടി,സംസ്ഥാന പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ അനുമതിയില്ലാതെ അപകട മേഖലകളിൽ ലൈസൻസ് അനുവദിക്കരുത്തെന്നും ഇത്തരം ലൈസൻസുകൾ ഒരുമാസത്തിനുള്ളിൽ പുനഃപരിശോധിക്കണമെന്നും നി‌ർദ്ദേശിച്ചു.ഇന്ത്യയുടെ മൊത്തം റോഡുകളിൽ ഏകദേശം 2% മാത്രമാണെങ്കിലും ദേശീയ പാതകളിലാണ് അപകടങ്ങൾ കൂടുതലെന്ന് കോടതി കണ്ടെത്തി.രാജസ്ഥാനിലെയും തെലങ്കാനയിലെയും റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി.

സുരക്ഷാ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണം

ദേശീയ പാതകളുള്ള ഓരോ ജില്ലയിലും ജില്ലാ അഡ്മിൻ,പൊലീസ്,ദേശീയ പാത അതോറിട്ടി,പൊതുമരാമത്ത് വകുപ്പ്,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുൾപ്പെട്ട സുരക്ഷാ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണം.റോഡരുകളിൽ ക്യാമറകൾ,സ്പീഡ് ഡിറ്റക്ടറുകൾ,അടിയന്തര പ്രതികരണ സംവിധാനം,ട്രക്കുകൾക്കുള്ള പ്രത്യേക പാർക്കിംഗ് സ്ഥലം,ബ്ലാക്ക്‌ സ്‌പോട്ടുകൾക്കുള്ള പരിഹാരങ്ങൾ,വെളിച്ചം തുടങ്ങിയവ ഉറപ്പാക്കണം.ഇക്കാര്യങ്ങൾ നടപ്പാക്കിയതിന്റെ റിപ്പോർട്ട് കേന്ദ്ര ഉപരിതല മന്ത്രാലയം കോടതിയിൽ സമർപ്പിക്കണം.

TAGS: NEWS 360, NATIONAL, NATIONAL NEWS, SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.