
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിന് പിന്നാലെ തുടരുന്ന രാഷ്ട്രീയ സംഘർഷത്തിൽ ബി.ജെ.പി മുഖ്യമന്ത്രിയാകാൻ സാദ്ധ്യതയുള്ള സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റിനെ (പി.എ) വെടിവച്ചുകൊന്നു. ചന്ദ്രനാഥ് രഥാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. വടക്കൻ 24 പർഗാനാസ് ജില്ലയിലെ മദ്ധ്യംഗ്രാമിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ വേഷപ്രച്ഛന്നരായ അക്രമികൾ ചന്ദ്രയ്ക്ക് നേരെ മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും കാലിനും വെടിയേറ്റ ചന്ദ്ര സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് സുരക്ഷയും കർശനമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |