SignIn
Kerala Kaumudi Online
Wednesday, 13 May 2026 3.54 AM IST

നീറ്റലായി നീറ്റ് റദ്ദാക്കൽ: പുകയുന്നത് 22.79 ലക്ഷം വിദ്യാ‌ർത്ഥികൾ

Increase Font Size Decrease Font Size Print Page
neet

ന്യൂഡ​ൽ​ഹി​:​ ​രാ​ജ്യ​വ്യാ​പ​ക​മാ​യി​ ​ചോ​ദ്യ​പേ​പ്പ​‌​ർ​ ​ചോ​ർ​ന്നെ​ന്ന​ ​സം​ശ​യ​ത്തി​നി​ടെ,​ 22.79​ ​ല​ക്ഷം​ ​വി​ദ്യാ​‌​ർ​ത്ഥി​ക​ളു​ടെ​ ​നെ​ഞ്ചി​ൽ​ ​തീ​കോ​രി​യി​ട്ട് ​ഈ​ ​വ​ർ​ഷ​ത്തെ​ ​നീ​റ്റ് ​യു.​ജി​ ​പ​രീ​ക്ഷ​ ​റ​ദ്ദാ​ക്കി.​ ​ കേ​ര​ള​ത്തി​ൽ​ ​ഒ​ന്നേ​കാ​ൽ​ ​ല​ക്ഷ​ത്തി​ൽ​പ്പ​രം​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ത്.​ ​പു​നഃ​പ​രീ​ക്ഷ​ ​എ​ന്നു​ ​ന​ട​ത്തു​മെ​ന്ന് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​(​എ​ൻ.​ടി.​എ​)​ ​അ​റി​യി​ക്കാ​ത്ത​ത് ​ആ​ശ​ങ്ക​ ​ഇ​ര​ട്ടി​യാ​ക്കി.
പു​തി​യ​ ​പ​രീ​ക്ഷാ​ത്തീ​യ​തി​യും​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​വി​ത​ര​ണം​ ​ചെ​യ്യ​ൽ​ ​സം​ബ​ന്ധി​ച്ചും പത്ത് ​ദി​വ​സ​ത്തി​നുള്ളി​ൽ ​ ​അ​റി​യി​ക്കു​മെ​ന്നാ​ണ് ​എ​ൻ.​ടി.​എ​ ​പ​റ​യു​ന്ന​ത്.​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ ​കൈ​മാ​റി​യ​ ​വി​വ​ര​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ​രീ​ക്ഷ​ ​റ​ദ്ദാ​ക്കി​യ​ത്.​ ​ചോ​​ദ്യ​​പേ​​പ്പ​​ർ​​ ​ചോ​​ർ​​ച്ച​​യു​​ടെ​​ ​അ​​ന്വേ​​ഷ​​ണം​​ ​സി​.​ബി​.​ഐ​​ ​ഏ​​റ്റെ​​ടു​​ത്തു​.​ ​സം​ഭ​വ​ത്തി​​ൽ​ ഇ​ന്ന​ലെ​ രാ​ജ്യ​വ്യാ​പ​ക​ പ്ര​തി​​ഷേ​ധ​മു​ണ്ടാ​യി​​. അ​ന്വേ​ഷ​ണ​വു​മാ​യി​ ​സ​ഹ​ക​രി​ക്കു​മെ​ന്ന് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​(​എ​ൻ.​ടി.​എ​)​ ​അ​റി​യി​ച്ചു.​ ​മേ​യ് ​മൂ​ന്നി​നാ​യി​രു​ന്നു​ ​നീ​റ്റ് ​യു.​ജി​ ​പ​രീ​ക്ഷ.
2024​ലും​ ​നീ​റ്റ് ​യു.​ജി​ ​പ​രീ​ക്ഷ​ ​റ​ദ്ദാ​ക്കി​ ​വീ​ണ്ടും​ ​ന​ട​ത്തി​യി​രു​ന്നു.​ ​പ​രീ​ക്ഷ​യു​ടെ​ ​വി​ശ്വാ​സ്യ​ത​യെ​യും​ ​പ​രി​ശു​ദ്ധി​യെ​യും​ ​ക​ള​ഞ്ഞു​കു​ളി​ക്കു​ന്ന​തി​നെ​ ​സു​പ്രീം​കോ​ട​തി​ ​അ​ന്ന് ​രൂ​ക്ഷ​മാ​യി​ ​വി​‌​മ​ർ​ശി​ച്ചി​രു​ന്നു.​ ​ എ​ന്നാ​ൽ​ 24​ ​ല​ക്ഷ​ത്തി​ൽ​പ്പ​രം​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഭാ​വി​ ​മു​ൻ​നി​റു​ത്തി​ ​പു​നഃ​പ​രീ​ക്ഷ​യ്‌​ക്ക് ​ഉ​ത്ത​ര​വി​ട്ടി​രു​ന്നി​ല്ല.​ ​പ​ഴു​ത​ട​ച്ച​ ​സം​വി​ധാ​ന​ത്തി​ന് ​നി​‌​‌​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ൽ​കി​യി​രു​ന്നു.​ എ​ന്നി​ട്ടും​ ​ചോ​ദ്യ​ ​പേ​പ്പ​ർ​ ​ചോ​ർ​ച്ച​യി​ൽ​ ​നി​ന്ന് ​എ​ൻ.​ടി.​എ​യും​ ​കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രാ​ല​യ​വും​ ​പാ​ഠം​ ​പ​ഠി​ച്ചി​ല്ല.​ ​ഇ​ത്ത​വ​ണ​ ​വി​ഷ​യം​ ​പ​ര​മോ​ന്ന​ത​ ​കോ​ട​തി​ക്കു​ ​മു​ന്നി​ലെ​ത്തും​ ​മു​ൻ​പു​ ​ത​ന്നെ​ ​പ​രീ​ക്ഷ​ ​റ​ദ്ദാ​ക്കി.

 'ഊഹപ്പേപ്പറും" കേരള ബന്ധവും

നാസിക്കിലെ പ്രിന്റിംഗ് പ്രസിൽ നിന്നുള്ള ഒരു സെറ്റ് ചോദ്യപേപ്പർ ആയിരക്കണക്കിന് പകർപ്പുകളായി മാറിയെന്ന സംശയമാണ് ആദ്യം ഉയർന്നത്. ഇതിനു പുറമെ, പരീക്ഷയ്‌ക്ക് വരാൻ സാദ്ധ്യതയുള്ള ചോദ്യങ്ങൾ എന്ന നിലയിൽ കൈ കൊണ്ടെഴുതിയ 'ഊഹപ്പേപ്പർ" (ഗസ് പേപ്പർ) രാജസ്ഥാൻ പൊലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കണ്ടെത്തിയിരുന്നു. നീറ്റ് യു.ജി പരീക്ഷയിലെ 150 ചോദ്യങ്ങൾ അതേപോലെ ഇതിലുണ്ടായിരുന്നത് അന്വേഷണ സംഘത്തെ ഞെട്ടിച്ചു. കേരളത്തിലെ മെഡിക്കൽ കോളേജിൽ പഠിക്കുന്ന രാജസ്ഥാൻ ചുരു സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർത്ഥി ഇതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലാണെന്നാണ് സൂചന. മേയ് ഒന്നിന് രാജസ്ഥാനിലുള്ള സികറിലെ തന്റെ കൂട്ടാളിക്ക് കൈ കൊണ്ടെഴുതിയ ചോദ്യപേപ്പർ ഈ വിദ്യാ‌ർത്ഥി അയച്ചുവെന്നാണ് നിഗമനം.

 50ൽപ്പരം പേർ കസ്റ്റഡിയിൽ

1. മുഖ്യ സൂത്രധാരൻ മനീഷ് യാദവ്, കോച്ചിംഗ് സെന്റർ ഉടമകൾ, കരിയർ കൺസൾട്ടന്റുമാരടക്കം 50ൽപ്പരം പേർ കസ്റ്റഡിയിൽ

2. ചോദ്യപേപ്പർ വിറ്റത് 30,000 മുതൽ 5 ലക്ഷം രൂപയ്‌ക്ക്. തരികിട വഴി കണ്ടെത്താൻ സി.ബി.ഐ രംഗത്ത്

3. മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ, തെലങ്കാന, ആന്ധ്രാപ്രദേശ്, ജമ്മു കാശ്‌മീർ എന്നിവിടങ്ങളിൽ തട്ടിപ്പ് ശൃംഖല

തട്ടിപ്പിന്റെ ആഴം

 ആകെ മാർക്ക് 720

 ആകെ ചോദ്യം 180

 ഓരോ ചോദ്യത്തിനും 4 മാർക്ക്

 ഊഹപ്പേപ്പറിൽ വന്നത് 150 ചോദ്യങ്ങൾ

 അതിനു കിട്ടുന്ന മാർക്ക് 600

പ​ത്ത​നം​തി​ട്ട​യി​ലും കോ​ഴി​ക്കോ​ട്ടും​ ​ചോ​ർ​ന്നു


തി​രു​വ​ന​ന്ത​പു​രം​:​ ​ദേ​ശീ​യ​മെ​ഡി​ക്ക​ൽ​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​യാ​യ​ ​നീ​റ്റി​ന്റെ​ ​ചോ​ദ്യ​പേ​പ്പ​ർ​ ​കോ​ഴി​ക്കോ​ട്ടും​ ​പ​ത്ത​നം​തി​ട്ട​യി​ലും​ ​ചോ​ർ​ന്ന​താ​യി​ ​സൂ​ച​ന.​ ​രാ​ജ​സ്ഥാ​ൻ​ ​പൊ​ലീ​സാ​ണ് ​ഇ​തു​ ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​കേ​ര​ള​ ​പൊ​ലീ​സി​ന് ​കൈ​മാ​റി​യ​ത്.​ ​പ​ത്ത​നം​തി​ട്ട​യി​ൽ​ ​ഒ​രാ​ളെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ​ചോ​ദ്യം​ ​ചെ​യ്‌​തെ​ങ്കി​ലും​ ​തെ​ളി​വ് ​കി​ട്ടി​യി​ട്ടി​ല്ല.കോ​ഴി​ക്കോ​ട്ടെ​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ർ​ത്ഥി​നി​ ​നീ​റ്റ് ​പ​രീ​ക്ഷ​യ്ക്ക് ​നാ​ലു​ ​ദി​വ​സം​ ​മു​ൻ​പ് ​ചോ​ദ്യ​പേ​പ്പ​ർ​ ​ചോ​ർ​ത്തി​യ​താ​യും​ ​വി​വ​ര​മു​ണ്ട്.​ ​രാ​ജ​സ്ഥാ​ൻ​ ​സ്വ​ദേ​ശി​യാ​ണ്.​ ​ചോ​ദ്യം​ ​വാ​ങ്ങി​യ​ ​നി​ര​വ​ധി​ ​പേ​രെ​ ​ക​ണ്ടെ​ത്തി​യ​താ​യും​ ​സൂ​ച​ന​യു​ണ്ട്.​ ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​രാ​ജ​സ്ഥാ​ൻ​ ​പൊ​ലീ​സ് ​ഉ​ട​ൻ​ ​കേ​ര​ള​ത്തി​ലെ​ത്തും.ചോ​ദ്യ​പേ​പ്പ​ർ​ ​ചോ​ർ​ച്ച​യി​ൽ​ ​കേ​സെ​ടു​ത്ത​ ​സി.​ബി.​ഐ​ ​കേ​ര​ള​ത്തി​ലേ​ക്കും​ ​അ​ന്വേ​ഷ​ണം​ ​വ്യാ​പി​പ്പി​ക്കും.​ ​കൊ​ച്ചി​ ​സി.​ബി.​ഐ​ ​യൂ​ണി​റ്റ് ​പ്രാ​ഥ​മി​ക​മാ​യി​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കു​ന്നു​ണ്ട്.​ ​

രാ​ജ​സ്ഥാ​ൻ​ ​പൊ​ലീ​സ് ​നി​ര​ന്ത​രം​ ​ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്.​ ​കേ​ര​ള​ത്തി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​അ​വ​രാ​ണ് ​ക​ണ്ടെ​ത്തി​യ​ത്.​ ​​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​എ​ല്ലാ​വി​ധ​ ​സ​ഹാ​യ​വും​ ​ന​ൽ​കും​
-​റ​വാ​ഡ​ ​ച​ന്ദ്ര​ശേ​ഖർ,
പൊ​ലീ​സ് ​മേ​ധാ​വി

TAGS: NEWS 360, NATIONAL, NATIONAL NEWS, NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360