
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ കന്നി പ്രസംഗത്തിലും 'കുട്ടി സ്റ്റോറി' പങ്കുവച്ച് മുഖ്യമന്ത്രി വിജയ്. സ്പീക്കറായി ജെ.സി.ഡി പ്രഭാകറെ തിരഞ്ഞെടുത്തതിനു ശേഷമായിരുന്നു വിജയ്‌യുടെ പ്രസംഗത്തിലായിരുന്നു കുട്ടിസ്റ്റോറി.
സ്പീക്കർ പദവി പണ്ട് ബ്രിട്ടിഷ് പാർലമെന്റിൽ എത്രത്തോളം അപകടകരമായിരുന്നു എന്ന ചരിത്രമാണ് വിജയ് തന്റെ തനതായ ശൈലിയിൽ അവതരിപ്പിച്ചത്. സഭയുടെ തീരുമാനങ്ങൾ രാജാവിനെ അറിയിക്കുമ്പോൾ അത് രാജാവിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ സ്പീക്കറുടെ തല കൊയ്യാൻ വരെ അന്ന് അധികാരമുണ്ടായിരുന്നു. ഈ ഭയം കാരണം പുതിയ സ്പീക്കറെ കസേരയിലേക്ക് 'വലിച്ചു കൊണ്ടുപോകുന്ന' രീതി നിലവിൽ വന്നു. അതിന്റെ പ്രതീകാത്മകമായ തുടർച്ചയാണ് ഇന്നും സ്പീക്കറെ ഭരണപ്രതിപക്ഷ നേതാക്കൾ ചേർന്ന് കസേരയിലേക്ക് ആനയിക്കുന്നത്- സഭയിൽ ചിരിപടർത്തികൊണ്ട് വിജയ് പറഞ്ഞു.
പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം ഉദയനിധി സ്റ്റാലിൻ നടത്തിയ ആദ്യ പ്രസംഗത്തിലെ കൗതുകവും കൈയ്യടി നേടി.
മുഖ്യമന്ത്രിയും സ്പീക്കറും താനുമടങ്ങുന്ന നേതാക്കൾ ചെന്നൈയിലെ പ്രശസ്തമായ ലയോള കോളജിലെ സഹപാഠികളാണെന്ന കൗതുകകരമായ വസ്തുത ഉദയനിധി പ്രസംഗത്തിൽ എടുത്തുപറഞ്ഞത്. രാഷ്ട്രീയമായ പോരാട്ടങ്ങൾ തുടരുമ്പോഴും തമിഴ്നാടിന്റെ വികസനത്തിനായി ഭരണപക്ഷവുമായി സഹകരിക്കാൻ തങ്ങൾ ഒരുക്കമാണെന്നും ഉദയനിധി പറഞ്ഞു.
ഉദയനിധി സ്റ്റാലിന്റെ പ്രസംഗം ഒരു ചെറു പുഞ്ചിരിയോടെയാണ് വിജയ് കേട്ടിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |