SignIn
Kerala Kaumudi Online
Thursday, 25 June 2026 4.08 AM IST

അതിജീവിതയ്ക്ക് ഗർഭച്ഛിദ്രത്തിന് അനുമതി

s

ന്യൂഡൽഹി: പീഡനത്തിനിരയായ 15കാരിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ഡൽഹി ഹൈക്കോടതി.

26 ആഴ്ച പ്രായമുള്ള ഗർഭം നീക്കാൻ പെൺകുട്ടിയുടെ പിതാവാണ് കോടതിയെ സമീപിച്ചത്. ഡൽഹി എയിംസിൽ ഗർഭച്ഛിദ്രം നടത്തണം. അതിന്റെ ചെലവ് എയിംസ് തന്നെ വഹിക്കണമെന്നും ജസ്റ്റിസ് മിനി പുഷ്‌ക്കർണ അദ്ധ്യക്ഷയായ ബെഞ്ച് ഉത്തരവിട്ടു. ഗർഭച്ഛിദ്രം നടത്താവുന്നതാണെന്ന്, എയിംസിലെ മെഡിക്കൽ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. പെൺകുട്ടി നേരിടുന്ന മാനസിക ബുദ്ധിമുട്ടുകളാണ് ഹർജിയിൽ ചൂണ്ടിക്കാണിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360