SignIn
Kerala Kaumudi Online
Friday, 10 July 2026 4.18 AM IST

വിജയ് കരൂരിൽ; 32 പേർക്ക് സർക്കാർ ജോലി നൽകും

f

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഇന്ന്

കരൂർ സന്ദർശിക്കും. കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 32 പേരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകികൊണ്ടുള്ള ഉത്തരവ് കൈമാറും.

കഴിഞ്ഞ സെപ്തംബർ 27ന് വിജയ് നയിച്ച റോ‌ഡ് ഷോയ്ക്കിടെയാണ് 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം സംഭവിച്ചത്. അതിനുശേഷം ആദ്യമായാണ് വിജയ് കരൂരിൽ എത്തുന്നത്.

വിദ്യാഭ്യാസ യോഗ്യതയെ അടിസ്ഥാനമാക്കിയാണ് ഇരകളുടെ ആശ്രിതർക്ക് വിവിധ സർക്കാർ വകുപ്പുകളിലേക്ക് നിയമനം നൽകുന്നത്.

കൃഷ്ണരായപുരത്തിനടുത്തുള്ള മാനവാസിയിൽ 1,700 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന എവർവാൻ കോത്താരി ഫുട്‌വെയർ പ്രൈവറ്റ് ലിമിറ്റഡിന് ഇന്ന് വിജയ് തറക്കല്ലിടും.

ഈ കമ്പനിയിലിൽ ഏകദേശം 13,500 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. കരൂർ ജില്ല കളക്ടറേറ്റ് ക്യാമ്പസിലാണ് പരിപാടി.

ഇന്നു രാവിലെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന് തൃച്ചിയിൽ വിമാനമാർഗം എത്തുന്ന വിജയ് 11 ഓടെ റോഡ് മാർഗം കരൂരിലെത്തും. ടി.വി.കെ സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും വിജയ് പങ്കെടുക്കും.

കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് എതിർപ്പ്

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ജോലി നൽകാനുള്ള തീരുമാനത്തെ സി.പി.ഐ, സി.പി.എം സംസ്ഥാന നേതൃത്വം എതിർത്തു.

രാഷ്ട്രീയ പാർട്ടി യോഗത്തിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകുന്നത് മോശം മാതൃക സൃഷ്ടിക്കും. ചരിത്രം അത് അധികാര ദുർവിനിയോഗമായി രേഖപ്പെടുത്തുമെന്നാണ് ഇവരുടെ നിലപാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360