SignIn
Kerala Kaumudi Online
Monday, 13 July 2026 3.32 AM IST

ബദരീനാഥ് സംഭാവനക്കൊള്ള; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് ആഭ്യന്തര അന്വേഷണസമിതി സ്വർണവും സാളഗ്രാമവും ഉൾപ്പെടെ മോഷ്‌ടിച്ചു

d

ചമോലി: ബദരീനാഥ് സംഭാവനക്കൊള്ളയിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് ക്ഷേത്രത്തിലെ ആഭ്യന്തര അന്വേഷണസമിതി. ഭക്തർ നൽകിയ വഴിപാടുകളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കപ്പെട്ടത് ഒറ്റത്തവണയല്ല, മറിച്ച് പലതവണയാണെന്ന് നാലംഗ അന്വേഷണസമിതി കണ്ടെത്തി. 18 പേജുകളുള്ള റിപ്പോർട്ട് ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര സമിതി സി.ഇ.ഒയ്ക്കാണ് കൈമാറിയത്.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനുള്ള നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. ക്ഷേത്രത്തിലെ സംഭാവന എണ്ണൽ മുറിയിൽ കൂടുതൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണം. ക്ഷേത്രത്തിന്റെ പ്രദക്ഷിണ പാത ക്യാമറ നിരീക്ഷണത്തിലാക്കാനും ശുപാർശ ചെയ്‌തു. അതേസമയം, ജീവനക്കാർ മോഷ്‌ടിക്കുന്ന ദൃശ്യങ്ങൾ പ്രത്യേക അന്വേഷണസംഘത്തിന് (എസ്.ഐ.ടി) ലഭിച്ചിട്ടുണ്ട്.

ജൂലായ് 2ന് മുൻപുള്ള 14 ദിവസത്തെ ദൃശ്യങ്ങൾ വീണ്ടെടുത്തു. ആരോപണവിധേയനായ ജീവനക്കാരൻ പ്രമോദ് നൗട്ടിയാൽ ജൂലായ് 2ന് പണം, സ്വർണം, വെള്ളി നാണയങ്ങൾ, സാളഗ്രാം ശിലകൾ, വഴിപാട് കവറുകൾ എന്നിവ സംഭാവന എണ്ണൽ മുറിയിൽ നിന്ന് അടിച്ചുമാറ്റുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തം. കേസുമായി ബന്ധപ്പെട്ട് അഞ്ച് സാക്ഷികളുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി.

ജൂലായ് 2നാണ് ബദരീനാഥ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്നുള്ള പണം എണ്ണിയതിൽ ക്രമക്കേട് നടന്നതായുള്ള ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ‌ പ്രചരിച്ചത്. പ്രമോദ് നൗട്ടിയാലിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇയാളിപ്പോൾ മുൻകൂർ ജാമ്യത്തിനായി ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെ, സാമ്പത്തിക ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെ നടപടിയെടുക്കാൻ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി (ബി.കെ.ടി.സി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് ഉത്തരാഖണ്ഡ് സർക്കാർ നിർദ്ദേശം നൽകി.

English Summary

A temple internal inquiry committee submitted its report on Badrinath donation thefts, finding valuables were stolen multiple times. The 18-page report, given to the BKTC CEO, suggests more CCTV cameras. A Special Investigation Team has footage of suspended employee Pramod Nautiyal stealing on July 2. The Uttarakhand government directed action against responsible staff.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BADRINATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360