
കൊച്ചി: 2025-26 സാമ്പത്തിക വർഷത്തിലെ (അസസ്‌മെന്റ് വർഷം 2026-27) ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട വ്യക്തിഗത നികുതിദായകരുടെ സമയ പരിധി നാളെ അവസാനിക്കും. ശമ്പളക്കാർ, പെൻഷൻകാർ, നികുതി ഓഡിറ്റിന് വിധേയരല്ലാത്ത വ്യക്തികളാണ് ഈ സമയത്തിനുള്ളിൽ ഐ.ടി റിട്ടേണുകൾ നൽകേണ്ടത്. അവസാന തിയതി കഴിഞ്ഞാലും പിഴയും നികുതി കുടിശികയുണ്ടെങ്കിൽ പലിശയും അടക്കം ഡിസംബർ 31 വരെ ബിലേറ്റഡ് റിട്ടേൺ സമർപ്പിക്കാം. വാർഷിക വരുമാനം 4 ലക്ഷം രൂപ വരെ നികുതിയില്ല. പുതിയ നികുതി സംവിധാനത്തിൽ ഇളവുകളും റിബേറ്റും കണക്കിലെടുത്താൽ 12 ലക്ഷം രൂപ വരെ വരുമാനമുണ്ടെങ്കിൽ നികുതി ബാദ്ധ്യതയുണ്ടാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |