
ഉത്തരാഖണ്ഡ് സർക്കാരിനോട് സുപ്രീംകോടതി
ന്യൂഡൽഹി: ആൾക്കൂട്ടം പൊലീസ് സ്റ്റേഷൻ കത്തിക്കുന്ന സംഭവങ്ങളിൽ യു.എ.പി.എ എങ്ങനെ ചുമത്താൻ കഴിയുമെന്ന് സുപ്രീംകോടതി ചോദിച്ചു. 2024ൽ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതി അബ്‌ദുൾ മാലികിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സർക്കാർ സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ഇന്നലെ വിസമ്മതിച്ചു.
കേസിൽ യു.എ.പി.എ ചുമത്തിയത് സംശയാസ്പദമാണെന്ന് കോടതി നിരീക്ഷിച്ചു. വിചാരണ ഇഴഞ്ഞുനീങ്ങുന്നു. രണ്ടു വർഷത്തിലേറെ പ്രതി ജയിലിൽ കഴിഞ്ഞു. പൊലീസിന്റെ മനോവീര്യം തകരുമെന്നതാണ് സർക്കാരിന്റെ ആശങ്കയെങ്കിൽ ഈ കാലയളവിൽ കേസ് കാര്യക്ഷമമായി നടത്തുമായിരുന്നു. അക്കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടെന്ന് കോടതി കൂട്ടിച്ചേർത്തു. പൊലീസ് സ്റ്റേഷന് നേർക്ക് പെട്രോൾ ബോംബെറിഞ്ഞതിനു പുറമേ, അക്രമങ്ങൾക്ക് ഗൂഢാലോചന നടത്തിയെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |