ന്യൂഡൽഹി: വനിതകളെയും യുവാക്കളെയും ഉൾപ്പെടുത്തിയും പരിചയസമ്പത്തുള്ളവരെ നിലനിറുത്തിയും ബി.ജെ.പി ദേശീയ നേതൃത്വത്തിൽ പുനഃസംഘടന. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറിയായി. ഈ പദവി വഹിക്കുന്ന അനിൽ ആന്റണി തുടരും. ഉപാദ്ധ്യക്ഷൻ അബ്‌ദുള്ളക്കുട്ടിയും ദേശീയ സെക്രട്ടറിയായിരുന്ന അരവിന്ദ് മേനോനും പുതിയ പട്ടികയിലില്ല.
ലക്ഷ്യം തിരഞ്ഞെടുപ്പ്
പുതിയ ടീമിന്റെ ആദ്യ ലക്ഷ്യം അടുത്ത വർഷത്തെ ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഗോവ നിയമസഭ തിരഞ്ഞെടുപ്പാണ്. അതിനുശേഷം 2029ലെ ലോക്സഭ തിരഞ്ഞെടുപ്പ്. പുതിയ ഭാരവാഹികളുടെ ആദ്യ യോഗം നിതിൻ നബിന്റെ അദ്ധ്യക്ഷതയിൽ ആഗസ്റ്റ് 22ന് ഡൽഹിയിൽ ചേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |