SignIn
Kerala Kaumudi Online
Monday, 17 August 2026 4.22 PM IST

കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അബ്ദുള്ളക്കുട്ടി പുറത്ത്: ബിജെപിയിൽ വൻ അഴിച്ചുപണി

READ ENGLISH VERSION
k-surendran
കെ സുരേന്ദ്രൻ, അബ്ദുള്ളക്കുട്ടി

ന്യൂഡൽഹി: ഏറെനാളായി കാത്തിരിക്കുന്ന ബി.ജെ.പി പുനഃസംഘടന പട്ടിക പുറത്ത്. പുതിയ അദ്ധ്യക്ഷൻ നിതിൻ നബിനുകീഴിൽ പ്രവർത്തിക്കേണ്ട പുതിയ ഉപാദ്ധ്യക്ഷൻമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, ദേശീയ വക്താക്കൾ, വിവിധ മോർച്ച തലവൻമാർ ഉൾപ്പെടെ പ്രധാന ഭാരവാഹികളുടെ പട്ടികയാണ് പുറത്തുവന്നത്. കേരളത്തിൽ നിന്ന് കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറിയാകും. അനിൽ ആന്റണി ദേശീയ സെക്രട്ടറി സ്ഥാനത്ത് തുടരും. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ദേശീയ സ്രെട്ടറിമാരുടെ പട്ടികയിലുണ്ട്. അതേസമയം, ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അബ്ദുള്ളക്കുട്ടിയെ മാറ്റി.

രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, ബിജെപി മുൻ ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് എന്നിവരടക്കമുള്ളവരെ ദേശീയ വൈസ് പ്രസിഡന്റുമാരായി നിയമിച്ചു. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്, ബൈജയന്ത് ജയ് പാണ്ഡ, ഡി പുരന്ദേശ്വരി, രേഖ വർമ്മ, വർഷബെൻ നരേന്ദ്രഭായ് ദോഷി, ഭാരതി പ്രവീൺ പവാർ, മൻപ്രീത് സിംഗ് ബാദൽ, ലാൽ സിംഗ് ആര്യ, എം നാഗരാജ, താരിഖ് മൻസൂർ, മധുചന്ദ്ര കർ എന്നിവരും ദേശീയ വൈസ് പ്രസിഡന്റുമാരുടെ പട്ടികയിലുണ്ട്. വിനോദ് താവ്‌ഡെ, സുനിൽ ബൻസാൽ, ബിപ്ലബ് കുമാർ ദേബ്, സതീഷ് പൂനിയ, ഗജേന്ദ്ര പട്ടേൽ, ഹരീഷ് ദ്വവേദി, സഞ്ജയ് ഭാട്ടിയ തുടങ്ങിയവരാണ് ദേശീയ സെക്രട്ടറിമാരുടെ പട്ടികയിലുള്ളത്.

English Summary

The BJP has released its long-awaited organizational reshuffle list, detailing key appointments. K Surendran from Kerala was named National Secretary, with Anil Antony retaining his position. Ram Madhav became Vice President. Notably, Abdullakutty was removed from his National Vice President post. The list outlines new office bearers, including general secretaries and national spokespersons, under the new leadership structure.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K SURENDRAN, BJP NATIONAL SECRETARY, ABDULLAKKUTTY, BJP RESHUFFLE, KERALA BJP NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360