SignIn
Kerala Kaumudi Online
Friday, 21 August 2026 2.33 AM IST

തരുൺ തേജ്‌പാൽ സുപ്രീംകോടതിയിൽ

d

ന്യൂഡൽഹി: സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ ബോംബെ ഹൈക്കോടതി വിധിച്ച 10 വർഷം തടവിനെതിരെ തെഹൽക മുൻ എഡിറ്റർ-ഇൻ-ചീഫ് തരുൺ തേജ്പാൽ സുപ്രീംകോടതിയെ സമീപിച്ചു. ശിക്ഷ അപര്യാപ്‌തമാണെന്നും ജീവപര്യന്തം കഠിനതടവായി ഉയർത്തണമെന്നും ആവശ്യപ്പെട്ട് ഗോവ സർക്കാർ കഴിഞ്ഞദിവസം അപ്പീൽ സമ‌ർപ്പിച്ചിരുന്നു. പിന്നാലെയാണ് തരുണിന്റെ നീക്കം. കഴിഞ്ഞ 6നാണ് ബോംബെ ഹൈക്കോടതി ശിക്ഷ വിധിച്ചത്. തരുണിനെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കി കൊണ്ടായിരുന്നു നടപടി. 2013 നവംബറിൽ ഗോവ ബംബോലിമിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ലിഫ്റ്റിൽ വച്ച് സഹപ്രവർത്തകയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360