SignIn
Kerala Kaumudi Online
Friday, 21 August 2026 2.33 AM IST

ഇന്ത്യ-ജപ്പാൻ പ്രതിരോധ, സമുദ്ര സുരക്ഷ കരാർ

e

ന്യൂഡൽഹി: ഇന്ത്യ-ജപ്പാൻ പ്രതിരോധ സഹകരണം ശക്തമാക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ജപ്പാൻ പ്രതിരോധ മന്ത്രി ഷിൻജിറോ കൊയിസുമിയും നടത്തിയ മന്ത്രിതല ചർച്ചയിലാണ് തീരുമാനം.

സമുദ്രസുരക്ഷ ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവച്ചു. നാവികസേനകളുടെ സംയുക്ത അഭ്യാസങ്ങൾ, ഉദ്യോഗസ്ഥ കൈമാറ്റം,നാവിക കപ്പൽനിർമാണം എന്നിവയ്ക്കും ധാരണ. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി പ്രതിരോധ വ്യവസായ സഹകരണം വർധിപ്പിക്കും. ഇക്കൊല്ലം നടക്കുന്ന 'വീർ ഗാർഡിയൻ 26' വ്യോമാഭ്യാസത്തിൽ ജപ്പാന്റെ യുദ്ധവിമാനങ്ങൾ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360