ന്യൂഡൽഹി: മണിപ്പൂരിൽ നടന്ന വെടിവയ്‌പിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് കുക്കികൾ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. കാങ്‌പോക്പി ജില്ലയിലെ തെയ്ഖാങ് ഗ്രാമത്തിൽ അജ്ഞാതരായ തോക്കുധാരികൾ ആക്രമണം നടത്തുകയായിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നതിനാൽ ഗ്രാമവാസികൾ സമീപത്തെ കാട്ടിൽ അഭയം തേടി. അക്രമണം നടത്തിയത് നാഗാവിഭാഗക്കാരാണെന്നാണ് കുക്കി സംഘടനകൾ ആരോപിക്കുന്നത്. ഇംഫാൽ-തമെങ്‌ലോങ് റോഡിൽ ആഗസ്റ്റ് 27 നുണ്ടായ ആക്രമണത്തിൽ നാല് നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്‌തെന്നാണ് വിവരം. അതിനിടെ കുക്കികൾ പിപുരം നാഗ, ടാപോൺ നംസാൻ ഗ്രാമങ്ങളിൽ നാഗവിഭാഗക്കാരുടെ വീടുകൾ കത്തിച്ചു. സംഭവത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി യുംമ്‌നാം ഖേംചന്ദ് സിംഗ് കുറ്റവാളികളെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് പ്രഖ്യാപിച്ചു..മേഖലയിൽ കഴിഞ്ഞ ഏപ്രിൽ മുതൽ തുടരുന്ന നാഗ-കുക്കി തർക്കത്തിൽ ഇതുവരെ 35പേർ കൊല്ലപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |