മുംബയ്: അടുത്ത ഐപിഎൽ സീസണിൽ ഹാർദിക് പാണ്ഡ്യ മുംബയ് ഇന്ത്യൻസിൽ തുടരുമോ അതോ മറ്റേതെങ്കിലും ടീമിലേക്ക് മാറുമോ എന്നത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാണ്. ഹാർദിക് പാണ്ഡ്യയെ മറ്റൊരു ടീമിലേക്ക് ട്രേഡ് ചെയ്യാൻ മുംബയ് ഇന്ത്യൻസ് നീക്കം നടത്തുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇതിനിടെയാണ് ഇന്നലെ ഹാർദിക് പരിശീലനം നടത്തുന്ന ചിത്രങ്ങൾ മുംബയ് ഇന്ത്യൻസ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ഇതോടെ ഹാർദിക്കിനെ ടീമിൽ നിലനിർത്തുമെന്ന സൂചനയാണ് മാനേജ്മെന്റ് നൽകുന്നതെന്നാണ് ആരാധകർ വിലയിരുത്തുന്നത്.
2015ലാണ് ഹാർദിക് മുംബയ് ഇന്ത്യൻസിനായി ഐപിഎൽ അരങ്ങേറ്റം കുറിച്ചത്. 2022 സീസണിന് മുന്നോടിയായി ടീം വിട്ട അദ്ദേഹം ഗുജറാത്ത് ടൈറ്റൻസിലെത്തി. ഗുജറാത്തിനെ ആദ്യ സീസണിൽ തന്നെ കിരീടത്തിലേക്ക് നയിച്ച ഹാർദിക് അടുത്ത സീസണിലും ടീമിന്റെ ക്യാപ്റ്റനായിരുന്നു.
പിന്നീട് മുംബയ് ഇന്ത്യൻസ് താരത്തെ ടീമിലേക്ക് തിരിച്ചെത്തിക്കുകയും രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി ഹാർദിക്കിന് നായകസ്ഥാനം നൽകുകയും ചെയ്തു. എന്നാൽ തിരികെയെത്തിയ ശേഷം ഹാർദിക്കിന്റെ പ്രകടനവും ടീമിന്റെ പ്രകടനവും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് ടീം മാനേജ്മെന്റിന് കടുത്ത നിരാശയുണ്ടാക്കി.
2024ലെ ഐപിഎൽ സീസണിൽ പോയിന്റ് പട്ടികയിൽ ഏറ്റവും അവസാനത്തായിരുന്നു മുംബയ് ഇന്ത്യൻസ്. അടുത്ത സീസണിൽ ക്വാളിഫയർ-രണ്ട് വരെ എത്തിയെങ്കിലും 2026 സീസണണിൽ മുംബയ് ഒമ്പതാം സ്ഥാനത്തായിരുന്നു. ഇതോടെയാണ് ഹാർദിക് മുംബയ് വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സജീവമായത്.
Hardik Pandya’s future with Mumbai Indians remains uncertain ahead of the next IPL season, amid reports of a possible trade. However, the franchise recently shared his training pictures on social media, sparking speculation that he may stay. Pandya returned to Mumbai after leading Gujarat Titans to the title, but inconsistent performances and poor team results have fueled doubts over his future.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |