
കൊൽക്കത്ത : കൊൽക്കത്ത നൈറ്റ്റൈഡേഴ്സും ആർ.സി.ബിയും തമ്മിൽ ഈ സീസണിലെ ആദ്യമത്സരം നടന്ന നൈറ്റ്റൈഡേഴ്സിന്റെ ഹോംഗ്രൗണ്ടായ ഈഡൻഗാർഡൻസ് സ്റ്റേഡിയത്തിലെ പിച്ചിനെച്ചൊല്ലിയുണ്ടായ വിവാദത്തിൽ വിശദീകരണവുമായി ക്യുറേറ്റർ സുജാൻ മുഖർജി. ആർ.സി.ബിക്ക് എതിരായ മത്സരത്തിന് മുമ്പ് പിച്ച് സ്പിൻ ബൗളിംഗിന് അനുകൂലമായി മാറ്റണമെന്ന് അജിങ്ക്യ ആവശ്യപ്പെട്ടിരുന്നെങ്കിലും സുജാൻ ഇതിന് വഴങ്ങിയില്ലെന്നാണ് കഴിഞ്ഞ ദിവസം കൊൽക്കത്ത ടീം മാനേജ്മെന്റ് ആരോപിച്ചത്. എന്നാൽ തന്നോട് നൈറ്റ്റൈഡേഴ്സിന്റെ മുഖ്യപരിശീലകനോ നായകനോ പിച്ചിനെക്കുറിച്ച് ഒരു നിർദ്ദേശവും നൽകിയില്ലെന്ന് സുജാൻ മുഖർജി മറുപടി നൽകി.മത്സരത്തലേന്ന് ടീം പ്രാക്ടീസിനെതിയപ്പോൾ പരിശീലകസംഘത്തിലുണ്ടായിരുന്ന ആരോ ഒരാളാണ് പിച്ചിനെക്കുറിച്ച് ചോദിച്ചതെന്നും സുജാൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |