
അവസാന നിമിഷ ഗോളിലൂടെ വിജയം, തരം താഴ്ത്തലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു
ഹൈദരാബാദ്: ഇന്ത്യൻ ഫുട്ബാൾ ലീഗ് തരംതാഴ്ത്തൽ റൗണ്ടിലെ നിർണായക മത്സരത്തിന്റെ അവസാന സമയത്ത് ത്രിജോയ്സാവിയോ ഡയസ് നേടിയ ഗോളിന് നാംധാരി എഫ്.സിയെ തോൽപ്പിച്ച ഗോകുലം കേരള തരംതാഴ്ത്തലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. ഇൻജുറി ടൈമിന്റെ ഏഴാം മിനിട്ടിലായിരുന്നു ത്രിജോയ്‌യുടെ ഗോൾ. നാലുടീമുകൾ അടങ്ങുന്ന റെലഗേഷൻ റൗണ്ടിലെ ഗോകുലത്തിന്റെ ആദ്യ ജയമായിരുന്നുഇത്. ഈ മത്സരത്തിൽ ജയിച്ചില്ലായിരുന്നെങ്കിൽ ഗോകുലം മൂന്നാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടേനെ. ഹൈദരാബാദിലെ ഡെക്കാൻ അരീനയിൽ പല ശ്രമങ്ങളും പരാജയപ്പെട്ട ശേഷമാണ് ത്രിജോയ്‌യിലൂടെ ഗോൾ പിറന്നത്. ഈ കളി സമനിലയാക്കിയിരുന്നെങ്കിലും നാംധാരിക്ക് ഇന്ത്യൻ ഫുട്ബാൾ ലീഗിൽ നിലനിൽക്കാമായിരുന്നു. അതാണ് ത്രിജോയ് ഇല്ലാതാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |