
സതാംപ്ടൺ : അയർലാൻഡ് പര്യടനത്തിലും ഇംഗ്ളണ്ട് പര്യടനത്തിലും ഒറ്റക്കളിപോലും ജയിക്കാൻ കഴിയാതിരുന്നതോടെ ട്വന്റി-20 ഫോർമാറ്റിലെ ഇന്ത്യയുടെ ഒന്നാം റാങ്ക് നഷ്ടമായി. 1601 ദിവസത്തിന് ശേഷമാണ് ഇന്ത്യ ഐ.സി.സി റാങ്കിംഗിലെ ഒന്നാം സ്ഥാനത്തുനിന്നിറങ്ങുന്നത്. പുതിയ നായകൻ ശ്രേയസ് അയ്യർക്ക് കീഴിൽ അയർലാൻഡിൽ രണ്ട് ട്വന്റി-20കളിൽ തോറ്റ ശേഷം ഇംഗ്ളണ്ടിലെത്തിയ ഇന്ത്യ അഞ്ചുകളിൽ നാലും തോറ്റു. ഒന്ന് മഴയെടുത്തു. ഇതാദ്യമായാണ് ഇന്ത്യ ഈ ഫോർമാറ്റിൽ ആറുകളികൾ തുടർച്ചയായി തോൽക്കുന്നത്.
കഴിഞ്ഞദിവസം സതാംപ്ടണിൽ 56 റൺസിനായിരുന്നു ഇന്ത്യൻ തോൽവി.ആദ്യം ബാറ്റ്ചെയ്ത ഇംഗ്ളണ്ട് 257/3 എന്ന സ്കോർ ഉയർത്തിയപ്പോൾ ഇന്ത്യ 201/8ൽ ഒതുങ്ങി. വൈഭവ് സൂര്യവംശിയെ മാറ്റി വീണ്ടും അവസരം നൽകിയ സഞ്ജു 14 പന്തിൽ 27 റൺസെടുത്ത് പുറത്തായി.
ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പര നാളെ ബർമിംഗ്ഹാമിൽ തുടങ്ങും. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും കളിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |