SignIn
Kerala Kaumudi Online
Saturday, 15 August 2026 3.42 AM IST

ഏഷ്യൻ ഗെയിംസ് : ഇന്ത്യൻ അത്‌ലറ്റിക്‌സ് ടീമിൽ 72 പേർ

aichi-nagoya

ന്യൂഡൽഹി : ജപ്പാനിലെ അയ്‌ചി നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള 72 അംഗ ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിനെ പ്രഖ്യാപിച്ചു. ഒളിമ്പിക് മെഡലിസ്റ്റ് നീരജ് ചോപ്രയടക്കമുള്ള മുൻനിര താരങ്ങളാണ് പട്ടികയിലുള്ളത്. മലയാളികളായ പി.മുഹമ്മദ് അഫ്സൽ (800 മീറ്റർ),മുരളി ശ്രീശങ്കർ( ലോംഗ് ജമ്പ്),ആൻസി സോജൻ (ലോംഗ്ജമ്പ്), കാർത്തിക് ഉണ്ണകൃഷ്ണൻ( ട്രിപ്പിൾ ജമ്പ്), അനു.ആർ (400 മീറ്റർ), തൗഫീക്ക് എൻ. (ഡെക്കാത്‌ലൺ), മനു ടി.എസ് (400 മീ.റിലേ),മുഹമ്മദ് അഷ്ഫാഖ് (400 മീ.റിലേ), അൻസ ബാബു (400 മീ.റിലേ) എന്നിവർ ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്.

2023ൽ ചൈനയിലെ ഹ്വാംഗ്ചോയിൽ നടന്ന കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ അത്‌ലറ്റിക്സിൽ ആറ് സ്വർണവും 14 വെള്ളിയും 9 വെങ്കലങ്ങളും ഉൾപ്പടെ 29 മെഡലുകൾ നേടി റെക്കാഡ് സൃഷ്ടിച്ചിരുന്നു. സെ്പതംബർ 19 മുതൽ ഒക്ടോബർ നാലുവരെയാണ് അയ്ചി നഗോയയിൽ ഏഷ്യൻ ഗെയിംസ് നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AICHI NAGOYA, ASIAN GAMES, SPORTS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360