
ഡാർവിൻ : ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ആതിഥേയരെ വിറപ്പിച്ച് ബംഗ്ളാദേശ്. ആദ്യദിവസം ഓസ്ട്രേലിയയെ 198 റൺസിൽ ആൾഔട്ടാക്കിയ ബംഗ്ളാദേശ് രണ്ടാം ദിവസം കളിനിറുത്തുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ 351/6 എന്ന നിലയിലാണ്. 55 റൺസ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ ഹസൻ മഹ്‌മൂദാണ് ഓസീസ് ബാറ്റിംഗിനെ തകർത്തത്.71 റൺസ് നേടിയ സ്റ്റീവൻ സ്മിത്ത് മാത്രമാണ് ഓസീസ് നിരയിൽ പിടിച്ചുനിന്നത്. മറുപടിക്കിറങ്ങിയ ബംഗ്ളാദേശിനുവേണ്ടി തൻസീദ് ഹസൻ (101) സെഞ്ച്വറിയും ക്യാപ്ടൻ നജ്മുൽ ഹൊസൈൻ ഷാന്റോ (84) അർദ്ധസെഞ്ച്വറിയും മോമിനുൽ ഹഖ് 49 റൺസും നേടി. ഇപ്പോൾ 153 റൺസ് ലീഡിലാണ് സന്ദർശകർ. ഓസ്ട്രേലിയൻ മണ്ണിൽ സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ളാദേശി ബാറ്ററാണ് തൻസീദ്.
കപിലിനെ കടന്ന് സ്റ്റാർക്ക്
ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയിൽ ഇന്ത്യൻ ഇതിഹാസം കപിൽദേവിനെ മറികടന്ന് ഓസീസ് ഇടംകയ്യൻ പേസർ മിച്ചൽ സ്റ്റാർക്ക്. ബംഗ്ളാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യദിനം ഷദ്മാൻ ഇസ്ളാമിനെ പുറത്താക്കി സ്റ്റാർക്ക് കപിലിന്റെ 434 വിക്കറ്റുകൾക്കൊപ്പമെത്തിയിരുന്നു. ഇന്നലെ ലിട്ടൺ ദാസിനെ പുറത്താക്കി കപിലിനെ മറികടന്ന് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ 11-ാം സ്ഥാനത്തേക്കുയർന്നു. അഞ്ചുവിക്കറ്റുകൾ കൂടി നേടിയാൽ 10-ാം സ്ഥാനത്തുള്ള ഡേൽ സ്റ്റെയ്നിനെ മറികടക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |