SignIn
Kerala Kaumudi Online
Sunday, 31 May 2026 12.49 AM IST

ജപ്പാനിൽ ചെറി വസന്തം പൂക്കുമ്പോൾ!

k

ടോക്കിയോ: വീണ്ടുമൊരു ചെറി വസന്തം കൂടി എത്തിയിരിക്കുകയാണ് ജപ്പാനിൽ. നഗരം മുഴുവനും പ്രകൃതിയുടെ പിങ്ക് നിറത്തിന്റെ പരവതാനി വിതച്ച ചെറിപ്പൂക്കൾ.... ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കഴ്ചകളിൽ ഒന്നാണിത്. അടുത്ത രണ്ടുമൂന്നു മാസങ്ങൾ റോഡരികുകളിലും തോട്ടങ്ങളിലുമെല്ലാം പിങ്ക് പൂക്കളാൽ നിറയും. ജപ്പാനിലെ ഏറ്റവും കണ്ണഞ്ചിപ്പിക്കുന്ന സീസണുകളിലൊന്നാണ് ചെറി ബ്ലോസം സീസൺ.

ചെറി പൂക്കൾ കൂട്ടത്തോടെ പൂക്കുന്ന ഈ വർഷത്തെ ചെറി ബ്ലോസം സീസൺ ജപ്പാനിൽ ആരംഭിച്ചു. പ്രതിവർഷം ലക്ഷക്കണക്കിന് സഞ്ചാരികളാണ് ചെറി പൂക്കൾ വിടരുന്നത് കാണാൻ ജപ്പാനിലേക്ക് ഒഴുകിയെത്തുന്നത്.

ഈ മാസം സാവധാനത്തിൽ മൊട്ടിട്ട് തുടങ്ങുന്ന പൂക്കൾ ഏപ്രിൽ മദ്ധ്യത്തോടെ പാരമ്യത്തിലെത്തും. ക്യോട്ടോ മേഖലയിലാണ് ചെറി ബ്ലോസം ഏറ്റവും കൂടുതൽ കാണാനാവുക.

ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലും ചെറി ബ്ലോസം സീസൺ തുടങ്ങി. ടോക്കിയോയിലെ പ്രശസ്തമായ പാർക്കുകളെല്ലാം സഞ്ചാരികളെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. കഴിഞ്ഞ മൂന്ന് വർഷം റദ്ദാക്കപ്പെട്ട മെഗുറ റിവർ സകുറ ഫെസ്റ്റിവൽ അടക്കമുള്ള ആഘോഷങ്ങളും ഇത്തവണയുണ്ട്. പിങ്ക് നിറത്തിലെ ജലച്ഛായം കൊണ്ട് ചിത്രം വരച്ച പോലുള്ള ജാപ്പനീസ് പ്രകൃതി ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

സകുറ സീസൺ

'സകുറ സീസൺ' എന്നാണ് ജപ്പാനിലെ ചെറിവസന്ത കാലത്തെ അറിയപ്പെടുന്നത്. ജപ്പാനിൽ ചെറി മരങ്ങൾ ‘സകുറ’ എന്ന പേരിൽ അറിയപ്പെടുന്നതിനാലാണിത്. പിക്നിക്കുകളും ഉത്സവങ്ങളും ഹനാമി എന്ന് വിളിക്കുന്ന പുഷ്പനിരീക്ഷണ പരിപാടികളുമെല്ലാം ഈ സമയത്ത് സജീവമായിരിക്കും. മാത്രമല്ല, ചെറിയുടെ രുചിയുള്ള ചായയും പരമ്പരാഗത ജാപ്പനീസ് മധുരപലഹാരങ്ങളുമെല്ലാം ആസ്വദിക്കാം. കോക്ക്ടെയിലുകൾ, മോച്ചി കേക്കുകൾ, മിഠായികൾ, കുക്കികൾ എന്നിവയും ഈ സീസണിലെ സ്പെഷ്യലുകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360