
അനിൽ സമോയിലെങ്കോ മേനോൻ
45 വയസ്
1976ൽ അമേരിക്കയിലെ മിനിയാപൊളിസിൽ ജനനം
ഒറ്റപ്പാലം സ്വദേശി ശങ്കരൻ മേനോന്റെയും യുക്രെയിൻ സ്വദേശി ലിസ സമോയ്‌ലെങ്കോയുടെയും മകൻ
ഭാര്യ സ്പേസ് എക്സിലെ ലീഡ് സ്പേസ് ഓപ്പറേഷൻസ് എൻജിനയറായ അന്നാ മേനോൻ.
മക്കൾ ഗ്രേസ്, ജെയിംസ്
ഹാർവാർഡ് കോളേജിൽ നിന്ന് ന്യൂറോബയോളജിയിൽ എ.ബി ബിരുദം, ജെ.എൻ.യു-വിൽ നിന്ന് റോട്ടറി അംബാസഡർ ഫെല്ലോയായി മലയാളം-മെഡിസിൻ പഠനം
സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ എം.എസ് ബിരുദവും സ്റ്റാൻഫോർഡ് മെഡിക്കൽ സ്കൂളിൽ നിന്ന് എം.ഡി ബിരുദവും നേടി.
എയറോസ്പേസ് മെഡിസിൻ ഫെലോഷിപ്പും സ്വന്തമാക്കി
തിയോഡോർ ലിസ്റ്റർ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടി
ഔദ്യോഗിക ജീവിതം
യു.എസ്. എയർഫോഴ്സ് റിസർവിൽ പാർട്ട് ടൈം ലഫ്റ്റനന്റ് കേണലായ അനിൽ നാസയിലും സ്പേസ് എക്സിലും ഫ്ലൈറ്റ് സർജനായും മെഡിക്കൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
12,000 അപേക്ഷകരിൽ നിന്ന് 2021 ഡിസംബറിൽ നാസയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് ബഹിരാകാശയാത്രികരിൽ ഒരാളാണ്.
സാമൂഹ്യ സേവനം
2010ലെ ഹെയ്തി ഭൂകമ്പം, 2015ലെ നേപ്പാൾ ഭൂകമ്പം, റെനോ എയർ ഷോ ദുരന്തം എന്നിവയിൽ ഫിസിഷ്യനായി പ്രവർത്തിച്ച് നൂറിലധികം രോഗികളെ രക്ഷപ്പെടുത്തി.
ഇന്ത്യയിലെ പോളിയോ വാക്സിനേഷൻ യജ്ഞത്തിലും പങ്കാളിയായി.
എരിവുള്ള ഭക്ഷണം
എരിവുള്ള ഇന്ത്യൻ ഭക്ഷണമാണ് ഇഷ്ടം
ശാസ്ത്ര മേഖലയിൽ ഇരുപതിലധികം ലേഖനങ്ങൾ എഴുതി.
സർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടറായ ഇദ്ദേഹം ഒഴിവുസമയങ്ങളിൽ അയൺമാൻ, കൊക്കോറോ തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |