SignIn
Kerala Kaumudi Online
Friday, 14 August 2026 2.48 AM IST

മെറ്റയ്‌ക്ക് യുഎസിൽ അഗ്നിപരീക്ഷ

meta

വാഷിംഗ്ടൺ: സോഷ്യൽ മീഡിയ ഭീമൻ മെറ്റയ്ക്ക് യു.എസിൽ നിയമക്കുരുക്ക്. കുട്ടികളുടെ സുരക്ഷ,​ യുവാക്കളിലെ സോഷ്യൽ മീഡിയ ആസക്തി,​ ഡേറ്റ സ്വകാര്യത തുടങ്ങിയ വിഷയങ്ങളിൽ യു.എസിലെ 29 സംസ്ഥാനങ്ങൾ മെറ്റയ്ക്കെതിരെ നിയമയുദ്ധം ആരംഭിച്ചു.

കാലിഫോർണിയയിലെ ഓക്ക്‌ലൻഡ് ഫെഡറൽ കോടതിയിൽ ബുധനാഴ്ച വിചാരണ തുടങ്ങി. വാദം കേൾക്കലും മറ്റും ചൊവ്വാഴ്ച മുതൽ തുടങ്ങും. മെറ്റ മേധാവി മാർക്ക് സക്കർബർഗ് അടക്കമുള്ളവർ മൊഴി നൽകും. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന്, നേരത്തെ മെറ്റയ്ക്കെതിരെ ന്യൂമെക്സിക്കോ സംസ്ഥാന കോടതി 94.2 കോടി ഡോളർ പിഴ ചുമത്തിയിരുന്നു.


കേസ് എന്തിന്
കുട്ടികളെയും യുവാക്കളെയും അടിമപ്പെടുത്തുന്ന തരത്തിലെ ഫീച്ചറുകൾ ബോധപൂർവം രൂപകല്പന ചെയ്ത് ലാഭം നേടുന്നു

കുട്ടികളുടെ ഡേറ്റ ദുരുപയോഗം ചെയ്യുന്നു. അവരുടെ മാനസികാരോഗ്യ അപകട സാദ്ധ്യതകളെ മുഖവിലയ്ക്കെടുക്കുന്നില്ല

13 വയസിൽ താഴെയുള്ളവരുടെ വ്യക്തിവിവരങ്ങൾ മാതാപിതാക്കളുടെ സമ്മതമില്ലാതെ അനധികൃതമായി കൈക്കലാക്കി. ഇത് യു.എസിലെ കുട്ടികളുടെ ഓൺലൈൻ സുരക്ഷാ നിയമത്തിന്റെ ലംഘനമെന്നും ആരോപണം

ആവശ്യം

നഷ്ടപരിഹാരം നൽകണം

ഇൻഫിനിറ്റ് സ്‌ക്രോൾ പോലെ ആസക്തി ഉളവാക്കുന്ന ഫീച്ചറുകൾ നീക്കണം

ഉപഭോക്താക്കളുടെ ക്ഷേമത്തിന് മുൻഗണന നൽകുംവിധം അൽഗോരിതം മാറ്റണം

കുട്ടികളുടെ ഉപയോഗത്തിന് സമയ പരിധിയും പ്രായപരിശോധനാ മാനദണ്ഡങ്ങളും വേണം


3,000+

മെറ്റയ്ക്കെതിരെ യു.എസിലുള്ള ഫെഡറൽ കേസുകൾ

30 കോടി

യു.എസിലെ ആകെ മെറ്റ പ്ലാറ്റ്ഫോം ഉപഭോക്താക്കൾ (ഏകദേശ കണക്ക്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: META, LATESTNEWS, WORLDNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360