SignIn
Kerala Kaumudi Online
Sunday, 16 August 2026 9.26 AM IST

അറിഞ്ഞില്ല, നമ്മൾ ഒന്നായിരുന്നു...!  പഴയ സുഹൃത്ത് സ്വന്തം സഹോദരി, വിധി മാറ്റിയെഴുതിയത് ഡി.എൻ.എ ഫലം

d

ആംസ്റ്റർഡാം: മീനയും മിനാലും... ഒരിക്കൽ ഉറ്റസുഹൃത്തുക്കളായിരുന്ന ഇവർ യഥാർത്ഥ സഹോദരിമാരാണെന്ന സത്യം തിരിച്ചറിയാതെ കഴിഞ്ഞത് മൂന്ന് പതിറ്റാണ്ടാണ്.! നെതർലൻഡ്സിലാണ് സിനിമയെ വെല്ലുന്ന ജീവിത കഥ അരങ്ങേറിയത്.

ഏകദേശം 40 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലാണ് മീനയും മിനാലും ജനിച്ചത്. രണ്ട് അനാഥാലയങ്ങളിലായി ഉപേക്ഷിക്കപ്പെട്ട ഇവരെ ചെറിയ കുട്ടികളായിരിക്കെ രണ്ട് വ്യത്യസ്ത ഡച്ച് കുടുംബങ്ങളിലേക്ക് ദത്തെടുക്കപ്പെട്ടു. നെതർലൻഡ്സിൽ 100 മൈൽ അകലത്തിൽ രണ്ടിടങ്ങളിലായി വളർത്തുമാതാപിതാക്കളുടെ സ്നേഹത്തിന്റെയും പരിചരണത്തിന്റെയും നടുവിൽ അവർ വളർന്നു.

ഇതിനിടെ 1996ൽ ദത്തെടുക്കപ്പെട്ട കുട്ടികൾക്കായുള്ള ഒരു പരിപാടിയിൽ വച്ച് മീനയും മിനാലും കണ്ടുമുട്ടി. ഉറ്റസുഹൃത്തുക്കളായി. പിന്നീട് രണ്ടുവഴിക്ക് പിരിഞ്ഞു. വിവാഹിതരായ ഇരുവരും കുടുംബവുമൊത്ത് ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നു. മിനാൽ ഫ്രാൻസിൽ താമസമാക്കി. ഇരുവരും കഴിഞ്ഞ 15 വർഷമായി പരസ്പരം യാതൊരു ആശയവിനിമയങ്ങളും നടത്തിയിട്ടില്ല.

അങ്ങനെയിരിക്കെ, ഏപ്രിലിൽ കുടുംബ വേരുകൾ കണ്ടെത്താൻ മിനാൽ തന്റെ ഡി.എൻ.എ പരിശോധന നടത്തി. ജനിതക വിവരങ്ങൾ അറിയുന്നതിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോം വഴിയായിരുന്നു ഇത്. തനിക്കൊരു സഹോദരി നെതർലൻഡ്സിലുണ്ടെന്ന് മനസിലാക്കിയ മിനാൽ, അന്വേഷണത്തിൽ അത് മീനയാണെന്ന് കണ്ടെത്തി. ഇതേ പ്ലാറ്റ്ഫോമിൽ മുമ്പ് മീനയും പരിശോധന നടത്തിയിരുന്നു.

ഒടുവിൽ ഇരുവരും സത്യം തിരിച്ചറിഞ്ഞു. അടുത്തിടെ നെതർലൻഡ്സിൽ തിരിച്ചെത്തിയ മിനാൽ മീനയെ നേരിൽകണ്ടു. സന്തോഷക്കണ്ണീരോടെ ഇരുവരും പരസ്പരം ആലിംഗനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360