SignIn
Kerala Kaumudi Online
Sunday, 16 August 2026 9.23 AM IST

ഫ്രഞ്ച് സർക്കാരിന് തിരിച്ചടി: കുട്ടികളുടെ സോഷ്യൽ മീഡിയ വിലക്ക് റദ്ദാക്കി കോടതി

f

പാരീസ്: ഫ്രാൻസിൽ 15 വയസിൽ താഴെയുള്ള കുട്ടികൾക്ക് സമ്പൂർണ സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്താനുള്ള സർക്കാരിന്റെ ബിൽ റദ്ദാക്കി രാജ്യത്തെ ഭരണഘടനാ കോടതി. സർക്കാർ നീക്കം കുട്ടികളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെയും ആശയവിനിമത്തെയും ഹനിക്കുമെന്ന് കാട്ടിയാണ് കോടതിയുടെ നടപടി.

കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗം വിലക്കണമെങ്കിൽ ഓരോ ഉപഭോക്താവിന്റെയും പ്രായം പരിശോധിച്ച് ഉറപ്പുവരുത്തണം. ഇത് സ്വകാര്യതാ നയങ്ങളുടെ ലംഘനമായി മാറുമെന്നും കോടതി നിരീക്ഷിച്ചു. ഓൺലൈൻ ചൂഷണം, ഉത്കണ്ഠ, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ കണക്കിലെടുത്താണ് കുട്ടികളെ സോഷ്യൽ മീഡിയയിൽ വിലക്കാൻ ഫ്രഞ്ച് സർക്കാർ തീരുമാനിച്ചത്.

ഇതുസംബന്ധിച്ച ബിൽ പാർലമെന്റിൽ പാസാക്കി. സെ‌പ്തംബർ മുതൽ ഘട്ടംഘട്ടമായി നടപ്പാക്കാനായിരുന്നു പദ്ധതി. അതേ സമയം, പിന്നോട്ടില്ലെന്നാണ് ഫ്രഞ്ച് സർക്കാരിന്റെ തീരുമാനം. കോടതി ഉന്നയിച്ച ഭരണഘടനാപരമായ ആശങ്കകൾ പരിഹരിച്ച് ബില്ലിന്റെ പരിഷ്കരിച്ച പതിപ്പ് രൂപപ്പെടുത്താൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360