SignIn
Kerala Kaumudi Online
Thursday, 20 August 2026 3.13 AM IST

പാകിസ്ഥാനിൽ വനിതാ ഇൻഫ്ലുവൻസറെ വെടിവച്ച് കൊന്നു, 8 മാസത്തിനിടെ അഞ്ചാമത്തെ കൊല

a

ലാഹോർ: പാകിസ്ഥാനിൽ ടിക് ടോക് ഇൻഫ്ലുവൻസറെ വെടിവച്ചുകൊന്നു. ടിക് ടോക്കിൽ ഐഷ ഗിലാമന എന്ന് അറിയപ്പെടുന്ന ഷംസോ ബീബിയാണ് (28) കൊല്ലപ്പെട്ടത്.എട്ട് മാസത്തിനുള്ളിൽ അഞ്ചാമത്തെ കൊലപാതകമാണിത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയർന്നു.ഇക്കഴിഞ്ഞ 14ന് ഇസ്ലാമാബാദിലെ ടാക്സില നഗരത്തിലാണ് സംഭവം.സഹോദരങ്ങൾക്കൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

കഴുത്തിന് വെടിയേറ്റ ഷംസോ ബീബി സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു. ആക്രമണത്തെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനത്തിൽ ഇടിച്ചു കയറി ഷംസോയുടെ സഹോദരി അസീമയ്ക്ക് (15) ഗുരുതരമായി പരിക്കേറ്റു.ആക്രമണത്തിന്റെ ദൃശ്യങ്ങൾ വ്യപകമായി പ്രചരിക്കുകയാണ്.സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നത്.കാഷിഫ് എന്ന വ്യക്തിയുടെ ഫോൺ കോൾ ലഭിച്ചതിനെ തുടർന്നാണ് ഷംസോ സഹോദരങ്ങൾക്കൊപ്പം പുറത്തേക്ക് പോയത്.ഷംസോയ്ക്ക് കൗസർ, ജാവേദ് എന്നിവരുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും പണം തിരികെ ചോദിച്ചതിനെ തുടർന്ന് ഇവർ ഷംസോയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പിതാവ് മൊഴി നൽകിയിട്ടുണ്ട്. പണം തട്ടിയെടുക്കുന്നതിനായി ഇവർ രണ്ടുപേരും ചേർന്ന് കാഷിഫിന്റെ പ്രേരണയോടെ കൊല ചെയ്തതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.കൊലപാതകത്തിന് പിന്നാലെ കുടുംബം ഷംസോയുടെ ടിക് ടോക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FEMALE, INFLUENCER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360