SignIn
Kerala Kaumudi Online
Thursday, 20 August 2026 3.13 AM IST

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണം : 9 മരണം

a

ഗാസ: ഗാസ നഗരത്തിലെ പൊലീസ് പോസ്റ്റിന് നേരെയുണ്ടായ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ 9 മരണം.വനിതാ പോലീസ് മേധാവി കേണൽ ഫാത്തിന അൽ-സഹ്‌റുൾപ്പെടെ നിരവധി പോലീസ് കമാൻഡർമാരെ ഇസ്രയേലി വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതായി പലസ്തീൻ വാർത്താ വൃത്തങ്ങൾ അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സിറ്റി പാർക്കിന് സമീപം കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർ ഉണ്ടായിരുന്ന സമയമായിരുന്നു ആക്രമണം.മധ്യ ഗാസയിലെ നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.അതേസമയം തെക്കൻ ലെബനനിലെ മെയ്ഫാദൂണിന് സമീപത്തുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ലെബനൻ സർക്കാർ അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും കൂട്ടിച്ചേർത്തു. പ്രദേശത്ത് മുൻപ് ഇസ്രയേൽ സൈന്യം തമ്പടിച്ചിരുന്നു.അവർ ഉപേക്ഷിച്ചു പോയ യുദ്ധോപകരണമാകാം സ്ഫോടനത്തിന് കാരണമായതെന്നാണ് അധികൃതർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360