SignIn
Kerala Kaumudi Online
Thursday, 20 August 2026 3.13 AM IST

സൗദിക്കെതിരെ വീണ്ടും ആക്രമണ മുന്നറിയിപ്പ്

a

സൗദി അറേബ്യക്കെതിരെ വീണ്ടും കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ. തങ്ങൾക്ക് മേലുള്ള ഉപരോധം ഉടൻ നീക്കണം.അല്ലാത്ത പക്ഷം പ്രത്യാഘാതങ്ങൾ നേരിടേണ്ടുവരും. ഇനി ആക്രമണമുണ്ടായാൽ അതേ നാണയത്തിൽ തിരിച്ചടിക്കും.സൗദി സേനയെ വിന്യസിച്ചിട്ടുള്ള എല്ലാ മേഖലകളിലും ആക്രമണം നടത്താൻ തങ്ങൾക്കും കഴിയുമെന്നും ഹൂതികൾ ഭീഷണി മുഴക്കി.ഒരു മാസത്തിനിടെ സൗദി സംയുക്ത സേന യുദ്ധ ആവശ്യങ്ങൾക്കായി ഉപയോഗിച്ച പത്ത് കപ്പലുകൾ തകർത്തതായിട്ടും എട്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ആക്രമണം നടത്തിയതായും ഹൂതി വക്താക്കൾ അവകാശപ്പെട്ടു. മേഖലയിൽ സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ എണ്ണ വിതരണ കേന്ദ്രങ്ങൾക്ക് നേരെ ഒമ്പത് ആക്രമണങ്ങൾ നടത്തിയെന്നും 14 എണ്ണ ടാങ്കറുകൾ തടഞ്ഞുവെച്ചെന്നും ഹൂതികൾ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360