മനാമ: ബഹ്റൈനിലെ റാംലി ഹൗസിംഗ് കോംപ്ലക്സിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിച്ച് അമ്മയും കുട്ടികളുമുൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം.
27 കാരിയായ അമ്മയും അഞ്ചും, മൂന്നും, ഒരു വയസും പ്രായമുള്ള കുട്ടികളുമാണ് മരിച്ചത്.സംഭവത്തിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കുട്ടികളുടെ പിതാവായ ഹസ്സൻ അബ്ദുൾ ആൽ അൽ ഒതൈഫിക്ക് അനുശോചനം രേഖപ്പെടുത്തി.
തീപിടുത്തമുണ്ടായ വിവരം ലഭിച്ചയുടൻ തന്നെ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിലെ റെസ്ക്യൂ ടീമുകളും സ്ഥലത്തെത്തി രക്ഷപ്രവർത്തനം ആരംഭിച്ചിരുന്നു. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.കെട്ടിടത്തിലെ മറ്റ് താമസക്കാർക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |