SignIn
Kerala Kaumudi Online
Monday, 05 October 2026 2.55 PM IST

70 അടി താഴ്ചയുള്ള കിണറ്റിൽ വീണയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

fire

നെയ്യാറ്റിൻകര: സമീപവാസിയായ യുവാവിനെ ആക്രമിച്ചശേഷം 70 അടി താഴ്ചയുള്ള കിണറ്റിലേക്ക് ചാടിയയാളെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്. പെരുമ്പഴുതൂർ ചെമ്മണ്ണുവിള വടകോട് ചരുവിള പുത്തൻ വീട്ടിൽ മണിയൻ എന്ന അനിയെയാണ് (45) നെയ്യാറ്റിൻകര ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെയാണ് അയൽവാസിയെ അക്രമിച്ചശേഷം മാനസിക വിഭ്രാന്തിയുള്ള അനി 70 അടി താഴ്ചയും അഞ്ചടി വ്യാസവുമുള്ള കിണറ്റിലേക്ക് ചാടിയത്. കിണറ്റിൽ വെള്ളമുണ്ടായിരുന്നെങ്കിലും ഇയാൾ തൊടിയിൽ പിടിച്ച് ഇരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് നെയ്യാറ്റിൻകര ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തുകയായിരുന്നു. അസി.സ്റ്റേഷൻ ഓഫീസർ ടി.പ്രതാപ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഓഫീസർമാരായ അൽ അമീൻ,ഓഫീസർമാരായ വിപിൻ,ഷിബു കുമാർ,സാനു വത്സൻ,രജിത്ത്കുമാർ,വിനീഷ്, ജയകൃഷ്ണൻ,റോബർട്ട്,ഷിജു,ഷൈൻ കുമാർ,വനജ കുമാർ,സജികുമാർ,ഗിരീഷ് കുമാർ എന്നിവരടങ്ങിയ സംഘം രക്ഷാപ്രവ‌ർത്തനത്തിൽ പങ്കെടുത്തു.പരിക്കേറ്റ അനിയെ ആശുപത്രിയിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL