SignIn
Kerala Kaumudi Online
Thursday, 21 May 2026 5.08 PM IST

ഗ്ലോബൽ ട്രാവൽ മാർക്കറ്റിന് നാളെ തുടക്കം

gtm

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവൽ എക്‌സ്‌പോ ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ (ജി.ടി.എം) 4 ദിവസം നീണ്ടുനിൽക്കുന്ന ആദ്യപതിപ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് കോവളം റാവിസ് ലീല ഹോട്ടലിലാണ് പരിപാടി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി വി. വേണു മുഖ്യപ്രഭാഷണം നടത്തും.
വൈകിട്ട് 6.30ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സെമിനാർ സെഷൻ ഉദ്ഘാടനം ചെയ്യും. ട്രാവൽ മേഖലയിലെ വിദഗ്ദ്ധർ സെമിനാറുകൾ നയിക്കും.

ജി.ടി.എമ്മിന്റെ ഭാഗമായി 28ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന എക്‌സിബിഷൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂറിസം സംഘടനകൾ, എയർലൈനുകൾ, ട്രാവൽ ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ തുടങ്ങിയവയുടെ സ്റ്റാളുകളും ട്രാവൽ-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തർദ്ദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും എക്‌സിബിഷനിൽ ഉണ്ടാകും. ആയുർവേദം, യോഗ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, വില്ലകൾ തുടങ്ങിയ പവലിയനുകൾ സജ്ജീകരിക്കും. സമാപനദിവസമായ 30ന് എക്‌സിബിഷനിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും.
ജി.ടി.എമ്മിൽ പങ്കെടുക്കുന്ന ടൂർ ഓപ്പറേറ്റർമാർക്ക് ജഡായുപ്പാറ, അഷ്ടമുടിക്കായൽ, വർക്കല, പൂവാർ, കോവളം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്താൻ 30ന് പ്രത്യേക ടൂർ സംഘടിപ്പിക്കും. തിരുവനന്തപുരം നഗരം കാണാനുള്ള അവസരവും ഒരുക്കും.
സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം, ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ്, തവാസ് വെഞ്ചേഴ്‌സ്, മെട്രോ മീഡിയ എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജി.ടി.എം ജനറൽ കൺവീനർ പ്രസാദ് മഞ്ഞളി, ടി.സി.സി.ഐ പ്രസിഡന്റ് രഘുചന്ദ്രൻ നായർ, എസ്.കെ.എച്ച്.എഫ് പ്രസിഡന്റ് സുധീഷ് കുമാർ, സി.കെ.ടി.ഐ പ്രസിഡന്റ് ഇ.എം. നജീബ്, എസ്.കെ.എച്ച്.എഫ് വൈസ് പ്രസിഡന്റ് എം.ആർ. നാരായണൻ, കേരള ടൂറിസം ഡെവലപ്‌മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GTM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA