SignIn
Kerala Kaumudi Online
Friday, 19 June 2026 9.58 AM IST

എസ്.എഫ്.ഐക്കാരന്റെ വീട്ടിൽ നിന്നും ഉത്തരക്കടലാസ് പിടിച്ചെടുത്ത എസ്.ഐയെ സർക്കാർ സ്ഥലം മാറ്റിയെന്ന ആരോപണം തെറ്റ്

kerala-police

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ നടന്ന കത്തികുത്തിലെ ഒന്നാം പ്രതിയും എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും ഉത്തരക്കടലാസും ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും പിടിച്ചെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെന്ന ആരോപണം തെറ്റ്. കന്റോൺമെന്റ് എസ്.ഐ ആയ ബിനുവിനെ സ്ഥലം മാറ്റിയെന്നായിരുന്നു പ്രചാരണം. എന്നാൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കന്റോൺമെന്റ് സ്‌റ്റേഷനിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതോടെ അഞ്ച് എസ്.ഐമാർ വേണ്ട സ്‌റ്റേഷനിലെ അംഗസംഖ്യ നാലായി കുറഞ്ഞു. ഇതോടെയാണ് പുതിയൊരാളെ ഇവിടേക്ക് എസ്.ഐയായി നിയമിച്ചത്. ഇതിനെയാണ് എസ്.ഐയെ സ്ഥലം മാറ്റിയതെന്ന പേരിൽ വ്യാഖ്യാനിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ഞായറാഴ്ചയാണ് ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് സർവകലാശാല പരീക്ഷയ്ക്ക് ഉത്തരം എഴുതാൻ നൽകുന്ന പേപ്പറുകളും സീലും കണ്ടെത്തിയത്. എഴുതിയതും എഴുതാത്തുമായ ബുക്ക്‍ലെറ്റുകളാണ് കണ്ടെത്തിയത്. എന്തിന് വേണ്ടിയാണ് പേപ്പറുകള്‍ സൂക്ഷിച്ചു വച്ചതെന്നും എവിടെ നിന്നാണ് ഇത് കിട്ടിയതെന്നും ഇനിയും വ്യക്തമല്ല.

ഇവ വ്യാജമാണോ മോഷ്ടിച്ചതാണോയെന്ന് കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ പറയാനാകൂവെന്ന് പൊലീസ് പറയുന്നു. പരീക്ഷയിൽ കോപ്പിയടിക്കാനോ മറ്റോ ഇവ ഉപയോഗിച്ചതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. എഴുതിയതും എഴുതാത്തുമായ ബുക്ക്‍ലെറ്റുകളാണ് കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SFI, STUDENT STABBED, CAMPUS POLITICS, KERALA POLICE, UNIVERSITY COLLEGE, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA