SignIn
Kerala Kaumudi Online
Sunday, 26 July 2026 11.04 AM IST

എൻ.ഐ.ടിയും സുഗന്ധവിള ഗവേഷണകേന്ദ്രവും ധാരണാപത്രത്തിൽ ഒപ്പുവച്ചു

kunnamangalamnews
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവെച്ചപ്പോൾ

കുന്ദമംഗലം: കാർഷിക മേഖലയിലെ ഗവേഷണവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ്, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രവുമായി ധാരണാപത്രം ഒപ്പുവച്ചു. കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന രണ്ട് പ്രമുഖ സ്ഥാപനങ്ങൾ തമ്മിലുള്ള ഗവേഷണ സഹകരണം പ്രോത്സാഹിപ്പിക്കുന്നതാണ് ധാരണാപത്രം. എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണയും ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ.ആർ.ദിനേശുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. സംയുക്ത വിദ്യാഭ്യാസ, പരിശീലന, ഗവേഷണ പ്രവർത്തനങ്ങളാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. സാങ്കേതിക മേഖലകളിലെയും കാർഷിക മേഖലകളിലെയും അറിവ് കൈമാറ്റം ചെയ്തുകൊണ്ട് പരസ്പര സഹായം ഉറപ്പാക്കുന്നതാണ് ധാരണാപത്രം.

അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഈ രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള ധാരണാപത്രം ഒട്ടനവധി നേട്ടങ്ങൾക്ക് കാരണമാകുമെന്ന് എൻ.ഐ.ടി ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ പറഞ്ഞു. പ്രഭാഷണങ്ങൾ, കാമ്പസ് സന്ദർശനങ്ങൾ തുടങ്ങിയവയ്ക്കായി അദ്ധ്യാപകർ, ഗവേഷകർ, ബിരുദ വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെയുള്ളവരെ പങ്കെടുപ്പിക്കേണ്ടതിന്റെ ആവശ്യകതയും ധാരണാപത്രം ഊന്നിപ്പറയുന്നു. ഗവേഷണ സംരംഭങ്ങളുടെ പരസ്പര പ്രയോജനത്തിനായി ഡൊമെയ്ൻ വൈദഗ്ദ്ധ്യം പങ്കിടുന്നതും സഹകരണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്.

പരമ്പരാഗത ഗവേഷണങ്ങൾ മാറ്റിവച്ച് ആധുനിക ഗവേഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എൻ.ഐ.ടി യുമായുള്ള സഹകരണം തങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരതീയ സുഗന്ധവിള കേന്ദ്രം ഡയറക്ടറായ ഡോ. ആർ. ദിനേശ് പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സുഗന്ധവിളകളിലെ രോഗങ്ങളെക്കുറിച്ചുള്ള പഠനത്തിനും പരസ്പര സഹകരണത്തിന്റെ പ്രാധാന്യവും അദ്ദേഹം പറഞ്ഞു.

കോൺഫറൻസുകൾ, സിമ്പോസിയങ്ങൾ, സെമിനാറുകൾ എന്നിവയിൽ പങ്കെടുക്കുന്നതിനായി രണ്ട് സ്ഥാപനങ്ങളും ഇനിമുതൽ പരസ്പര സഹകരണം ഉറപ്പുവരുത്തും. രണ്ട് സ്ഥാപനങ്ങളിലെയും ഗവേഷകർ വിവിധ പ്രൊജക്ടുകളിൽ ദീർഘകാലമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്ഥാപനങ്ങൾ തമ്മിൽ ധാരണാപത്രം ഒപ്പിടുന്നത് ഇതാദ്യമാണ്. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ക്രോപ് പ്രൊഡക്ഷൻ വിഭാഗം മേധാവി ഡോ. വി ശ്രീനിവാസൻ, ക്രോപ് പ്രൊട്ടക്ഷൻ വിഭാഗം മേധാവി ഡോ. ഈശ്വരഭട്ട്, ക്രോപ് ഇമ്പ്രൂവ്മെന്റ് വിഭാഗം മേധാവി ഡോ. ടി. ഇ. ഷീജ, നെമറ്റോളജി വിഭാഗം ശാസ്ത്രജ്ഞനായ ഡോ. ബി.മണിമാരൻ, പ്രൊഫ.ജെ.സുധാകുമാർ, പ്രൊഫ. ജോസ് മാത്യു, ഡോ.വി.സജിത്ത്, ഡോ. കെ വി.ഷിഹാബുദ്ധീൻ, ഡോ.എസ്. ഗോപികൃഷ്ണ എന്നിവർചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL