SignIn
Kerala Kaumudi Online
Thursday, 10 September 2026 5.07 AM IST

ആശുപത്രിയിലെത്തിച്ച അജ്ഞാതൻ മരിച്ചു

death

മൂവാറ്റുപുഴ: അവശനിലയിൽ ആശുപത്രിയിലെത്തിച്ച അജ്ഞാതൻ മരിച്ചു. തിങ്കളാഴ്ച രാവിലെ വാഴക്കുളത്ത് പൈനാപ്പിൾ മാർക്കറ്റിനു സമീപം ബൈപ്പാസ് റോഡിൽനിന്ന് സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ വഴിയോരത്ത് ഇയാളെ കണ്ടെത്തുകയായിരുന്നു. വ്യാപാരികൾ വാഴക്കുളം പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച മരിച്ചു. 75 വയസോളം തോന്നിക്കും. 161 സെന്റിമീറ്റർ ഉയരവുമുണ്ട്.മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ERNAKULAM, ACCIDEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY