കരുനാഗപ്പള്ളി: നാടകശാലയുടെ നേതൃത്വത്തിൽ രണ്ടാമത് ചെറുകഥാ മത്സരം നടത്തുന്നു.
ഏതു വിഷയവും കഥയാക്കാം. 2 പേജിൽ കവിയരുത്. ഒന്നും രണ്ടും രചനയ്ക്ക് കാഷ് അവാർഡ് നൽകും.
തിരഞ്ഞെടുക്കുന്ന 10 കഥകൾ നാടകശാല ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കും. മെഹർഖാൻ ചേന്നല്ലൂർ ചെയർമാനും അബ്ബാമോഹൻ, ഡോ.നീമ പത്മാകരൻ, അഡ്വ.അനിൽ എസ്.കല്ലേലിഭാഗം, ഡി. മുരളീധരൻ , മധു ആദിനാട് എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് ചെറുകഥാ മത്സരം 2024 സംഘടിപ്പിക്കുന്നത്. ജനുവരി 1ന് മുമ്പായി കഥകൾ താഴെപ്പറയുന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. ചെയർമാൻ, ചെറുകഥാ മത്സരം 2024, നാടകശാല, പുള്ളിമാൻ ജുംഗ്ഷൻ, കരുനാഗപ്പള്ളി.
ഫോൺ: 9446324285.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |