SignIn
Kerala Kaumudi Online
Sunday, 20 September 2026 1.00 AM IST

കഞ്ചാവ് കടത്താൻ ശ്രമിച്ചവർ പിടിയിൽ

gancha

തിരുവനന്തപുരം:കഞ്ചാവ് കടത്താൻ ശ്രമിച്ചവർ പിടിയിൽ.അതിയന്നൂർ പച്ചിക്കോട് സ്വദേശി സജീർ,വള്ളക്കടവ് സ്വദേശി ഫൈസൽ, ബീമാപള്ളി സ്വദേശികളായ ഷെരീഫ്, അൻസാരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.തമ്പാനൂർ റെയിൽവേ സ്റ്റേഷന് പുറത്ത് പവർ ഹൗസ് റോഡിൽ വച്ച് അനന്തപുരി സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസിൽ കടത്തി കൊണ്ടുവന്ന 15 കിലോയോളം കഞ്ചാവുമായാണ് ഇവരെ പിടികൂടിയത്.സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് തലവൻ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി.അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരം എക്‌സൈസ് ഐ.ബി യൂണിറ്റും, തിരുവനന്തപുരം റേഞ്ച് പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.കഞ്ചാവ് കടത്താനായി പ്രതികൾ ഉപയോഗിച്ച രണ്ട് ഓട്ടോറിക്ഷകളും പിടികൂടിയിട്ടുണ്ട്. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ,എസ്.മധുസൂദനൻ നായർ, ആർ.ജി.രാജേഷ്,വി.ജി.സുനിൽകുമാർ പ്രിവന്റീവ് ഓഫീസർമാരായ ഷാജു,പ്രകാശ്,ജസ്റ്റിൻരാജ്, ബിനുരാജ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.വിശാഖ്,കെ.മുഹമ്മദലി,പി.സുബിൻ, രജിത്.കെ.ആർ,ശങ്കർ, കൃഷ്ണകുമാർ,ശരത്ത്,വനിത സിവിൽ എക്‌സൈസ് ഓഫീസർ അജിതകുമാരി,എക്‌സൈസ് ഡ്രൈവർമാരായ കെ.രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL