SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.21 PM IST

കാട്ടുപന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു; 17കാരന് ദാരുണാന്ത്യം, സുഹൃത്തിനും പരിക്ക്

Increase Font Size Decrease Font Size Print Page
sinaan

മലപ്പുറം: വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം. വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ ആണ് മരിച്ചത്. കാട്ടുപന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്. സിനാന്റെ സുഹൃത്ത് ഷംനാദ് (17) ഇതേ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മലപ്പുറം കിഴിശേരിയിൽ കുഴിഞ്ഞൊളത്താണ് സംഭവം. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത് എന്നാണ് വിവരം. സിനാന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ കെഎസ്‌ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചിരുന്നു. കൊട്ടാരക്കര കുളക്കട സ്വദേശി വിനീത് (35) ആണ് മരിച്ചത്. പത്തനംതിട്ട ഏനാദിമംഗലം തോട്ടപ്പാലത്താണ് അപകടമുണ്ടായത്. ഒരുവശത്തേയ്ക്ക് ചരിഞ്ഞ കെഎസ്‌ഇബി പോസ്റ്റിൽ നിന്ന് ലെെൻ മാറ്റുന്നതിനിടെയാണ് വിനീതിന് ഷോക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGS: SINAAN, ELECTROCUTED, NALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY